കാൺപൂർ> യു പിയിലെ കാൺപൂരിൽ ട്രെയിൻ പാളം തെറ്റി 13 പേർക്ക് പരിക്കേറ്റു. കൊൽക്കത്തയിലെ ഹൗറയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഹൗറ - ന്യൂഡൽഹി പൂർവ എക്സ്പ്രസിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്. ഇതോടെ ഡൽഹിയിൽനിന്നുള്ള ട്രെയിനുകൾ വൈകും.
പുലർച്ചെ ഒന്നോടെ പ്രയാഗ്രാജ് സ്റ്റേഷൻ വിട്ട ശേഷമാണ് അപകടമുണ്ടായത്. ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരിക്കയാണ്.
പന്ത്രണ്ട് കോച്ചുകളിൽ അഞ്ചെണ്ണത്തിനെങ്കിലും കാര്യമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. എല്ലാ കോച്ചുകളും മറിഞ്ഞ നിലയിലാണ്. വൈകിട്ട് അഞ്ചോടെ മാത്രമേ റെയിൽപ്പാതയിലൂടെ പൂർണ ഗതാഗതം സാധ്യമാകൂ എന്ന് ഉത്തരറെയിൽവേ പിആർഒ അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2Utlqpv
via IFTTT
No comments:
Post a Comment