കൊച്ചി > എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അൽഫോൺസ‌് കണ്ണന്താനത്തിനും ഭാര്യക്കും മൂന്നു സംസ്ഥാനങ്ങളിലായി 11.45 കോടിയുടെ സ്വത്ത‌്. നാമനിർദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ‌് ഇക്കാര്യം വ്യക്തമാക്കിയത‌്. കണ്ണന്താനത്തിന്റെ പേരിൽ 2.63 കോടിയുടെ ജംഗമസ്വത്തും അഞ്ചു കോടിയുടെ സ്ഥാവരസ്വത്തുമുണ്ട‌്. ഭാര്യയുടെ പേരിൽ 2.05 കോടിയുടെ ജംഗമസ്വത്തും 1.76 കോടിയുടെ സ്ഥാവരസ്വത്തുമാണുള്ളത‌്.
അൽഫോൺസ‌് കണ്ണന്താനത്തിന്റെ പേരിൽ ഡൽഹിയിൽ രണ്ടു കോടിയുടെയും കർണാടകത്തിൽ മൂന്നു കോടിയുടെയും സ്വത്തുണ്ട‌്. ഭാര്യയുടെ പേരിൽ എറണാകുളത്തുള്ള വീടിന‌് 1.76 കോടി രൂപയാണ‌് മതിപ്പുവില. കണ്ണന്താനത്തിന‌് നിസാൻ കാറും ഭാര്യക്ക‌് ഹുണ്ടായ‌് കാറുമാണുള്ളത‌്. കണ്ണന്താനത്തിന‌് 10 ലക്ഷം രൂപ വിലയുള്ള പെയിന്റിങ്ങുണ്ട‌്. ഭാര്യക്ക‌് 15 ലക്ഷത്തിന്റെ സ്വർണവും 35 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടും. എംഎ ഇക്കണോമിക‌്സ‌് എൽഎൽബി ബിരുദധാരിയാണ‌് കണ്ണന്താനം.
തിരുവനന്തപുരം വട്ടിയൂർക്കാവ‌് സ‌്റ്റേഷനിൽ വ്യാജരേഖ ചമച്ചതിന‌് കണ്ണന്താനത്തിനെതിരെ കേസുണ്ട‌്. സെൻട്രൽ അഡ‌്മിനിസ‌്ട്രേറ്റീവ‌് ട്രിബ്യൂണൽ അംഗമാകാതിരിക്കണമെന്ന ദുരുദ്ദേശ്യത്തോടെ പരാതിക്കാരനെതിരെ കേസെടുപ്പിക്കാനും ആരോപണമുയർത്താനുമായി വ്യജരേഖ ചമച്ചെന്നാണ‌് കേസ‌്.
from Kerala || Deshabhimani Online News https://ift.tt/2FSEUQx
via IFTTT
No comments:
Post a Comment