നടിയെ ആക്രമിച്ച കേസ്‌: ദിലീപിന്റെ ഹർജി മെയ്‌ 1 ലേക്ക്‌ മാറ്റി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

നടിയെ ആക്രമിച്ച കേസ്‌: ദിലീപിന്റെ ഹർജി മെയ്‌ 1 ലേക്ക്‌ മാറ്റി

ന്യൂഡൽഹി>യുവനടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രിംകോടതി മെയ് ഒന്നിലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മെയ് ഒന്നിലേക്ക് മാറ്റിയത്

സുപ്രിം കോടതി വിധി വരുന്നത് വരെ കുറ്റം ചുമത്തരുത് എന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഈ ആവശ്യത്തോട് പ്രതികരിച്ചില്ല

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും വേണമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യം. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കുന്നത് പെണ്‍കുട്ടിയുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കരുതെന്നാണ് പൊലീസ് നിലപാട്.

ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ വിചാരണ തുടങ്ങരുതെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. ദൃശ്യങ്ങൾ ലഭിച്ചാൽ അത്‌ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കോടതി ദീലീപിന്റെ ഹർജി തള്ളിയത്‌.
 



from Kerala || Deshabhimani ​Online ​News https://ift.tt/2HVzVkc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages