പ്രളയം ഭയന്നില്ല; സഞ്ചാരികളേറി, വരുമാനവും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 25, 2019

പ്രളയം ഭയന്നില്ല; സഞ്ചാരികളേറി, വരുമാനവും

ഓഖി, നിപാ, പ്രളയം തുടങ്ങിയ ദുരന്തങ്ങൾ ഒന്നൊന്നായി വേട്ടയാടിയപ്പോഴും ഇതിനെയൊക്കെ അതിജീവിച്ച‌് സർക്കാർ  വിനോദ സഞ്ചാരമേഖലയെ സർക്കാർ കൈക്കുടന്നയിൽ സംരക്ഷിക്കുകയായിരുന്നുവെന്ന‌് കണക്കുകൾ തെളിയിക്കുന്നു. ആയിരം വിദേശ സഞ്ചാരികളെ സാക്ഷിയാക്കി തലസ്ഥാനത്തെ ഓണാഘോഷത്തെ ലോക വിനോദ സഞ്ചാരഭൂപടത്തിൽ ഇടംപിടിക്കുന്ന പ്രസിദ്ധ കാർണിവലാക്കി മാറ്റാനുമുള്ള ഒരുക്കത്തിനിടെയാണ‌് കേരളത്തെ പ്രളയം മുക്കിയത‌്. എൽഡിഎഫ‌് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ഓരോദിവസവും 1.2 കോടിയാണ‌്  വിനോദ സഞ്ചാരമേഖലയിൽമാത്രം സർക്കാർ മുതൽമുടക്കിയത‌്.

കൂടുതൽ സഞ്ചാരികൾ ബ്രിട്ടനിൽനിന്ന‌്
6 ദശലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളും 1.09 ദശലക്ഷം വിദേശ ടൂറിസ്റ്റുകളുമാണ് 2018 ൽ കേരളത്തിലെത്തിയത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 6.35 ശതമാനത്തിന്റെ വർധനയുണ്ട‌്. ബ്രിട്ടനിൽ നിന്നാണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തിയത്–-രണ്ടു ലക്ഷത്തിലേറെ. അമേരിക്ക, ഫ്രാൻസ്, ജർമനി, സൗദി എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. യൂറോപ്യൻ രാജ്യങ്ങളായ സ്വീഡൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.2018 ജനുവരി-–-മാർച്ചിൽ കേരളം സന്ദർശിച്ച വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 12.3 ശതമാനവും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 20 ശതമാനം വളർച്ചയുണ്ടായി. മെയ‌് മാസത്തിലെ നിപാ പകർച്ചവ്യാധിയും ആഗസ്തിലുണ്ടായ പ്രളയവും സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടാക്കിയിട്ടുണ്ട‌്. ഈ കാലയളവിൽ സർക്കാർ നിർദേശപ്രകാരം വിദേശ സഞ്ചാരികളെ സ്വീകരിച്ചിരുന്നില്ല.

സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ആകർഷകമായ പദ്ധതികളുടെയും ഉൽപ്പന്നങ്ങളുടെയും പിൻബലത്തിൽ ഈ വർഷം ടൂറിസം മേഖലയിൽ  കൂടുതൽ മികച്ച നേട്ടം കൈവരിക്കുമെന്ന‌് ഉറപ്പാണ‌്.

സഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും വർധന
1000 ഭരണദിനങ്ങളിൽ 1200 കോടി രൂപ  മേഖലയുടെ നവീകരണത്തിനും പുതിയ പദ്ധതികൾക്കുമായി സർക്കാർ ചെലവഴിച്ചു. പോയവർഷം വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും തലേ വർഷത്തേക്കാൾ വളർച്ച നേടിയതായാണ‌് കണക്കുകൾ. കഴിഞ്ഞവർഷം 8764. 46 കോടിയുടെ വിദേശ നാണ്യം ഉൾപ്പെടെ 36,528. 01 കോടിയുടെ വരുമാനമാണ‌് ലഭിച്ചത‌്, മുൻ വർഷത്തേക്കൾ 2,873.33 കോടിയുടെ വർധന. വിനോദസഞ്ചാരികളുടെ എണ്ണം 5.93 ശതമാനം വർധിച്ച് 16.7 ദശലക്ഷത്തിലെത്തി. കേരളം സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയുടെ പകുതിയോളമെത്തിയത് ഏറെ പ്രാധാന്യമർഹിക്കുന്നു.  പുതിയ കണക്കുകളനുസരിച്ച് പോയ വർഷം 16.7 ദശലക്ഷം സഞ്ചാരികളാണെത്തിയത്. 15.76 ദശലക്ഷം സഞ്ചാരികളെത്തിയ 2017 ൽ നിന്ന് 5.93 ശതമാനത്തിന്റെ മുന്നേറ്റം.
 



from Kerala || Deshabhimani ​Online ​News https://ift.tt/2OpTxwZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages