കൊച്ചി>സ്‌ഥാനാർത്ഥി നിർണയം പൂർത്തിയാകുന്നതിന് മുന്നേ ബിഡിജെഎസിൽ കലാപം. ബിഡിജെഎസിൽ തുല്യ നീതിയില്ലെന്ന് ആരോപിച്ച് ഉപാധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പാർടി വിടുന്നു. ഉപാധ്യക്ഷ സ്‌ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്ന് അക്കീരമൺ പറഞ്ഞു.
ഇന്നലെ മൂന്ന് സീറ്റുകളിലേക്ക് ബിഡിജെഎസ് സ്‌ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷമാണ് ഉപാധ്യക്ഷൻ പാർടിവിടാൻ ഒരുങ്ങുന്നത്. അതേസമയം എല്ലാ സമുദായങ്ങളേയും ഒരു വേദിയിൽ അണിനിരത്തുകയെന്ന ലക്ഷ്യവുമായെത്തിയ ബിഡിജെഎസിന് പാർടിക്കുള്ളിൽ തുല്യനീതി ഉറപ്പാക്കാനാകുന്നില്ലെന്നാണ് അക്കീരമൺ പറയുന്നത്.
മുന്നോക്ക സംവരണം, ശബരിമല വിഷയം എന്നിവയിലെ പാർടിയുടെ സമീപനം നിലപാടുകളോടും വിയോജിപ്പുണ്ടായിരുന്നു. സ്വന്തം ആശയങ്ങളോട് അനുകൂലമല്ലാത്ത സാഹചര്യമായതുകൊണ്ടാണ് പാർടി വിടുന്നത്. യോഗക്ഷേമസഭയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അക്കീരമൺ പറഞ്ഞു.
എംഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന് കേരളത്തിൽ അഞ്ച് സീറ്റാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ ആലത്തുർ, ഇടുക്കി, മവേലിക്കര എന്നീ സീറ്റുകളിലേക്കാണ് സ്‌ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. വയനാട് , തൃശുർ സീറ്റുകളിലേക്കാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
from Kerala || Deshabhimani Online News https://ift.tt/2uvoozq
via IFTTT
No comments:
Post a Comment