ചര്‍ച്ച് ആക്‌ട് കൊണ്ടുവരാന്‍ ഇടതുപക്ഷം ഉദ്ദേശിക്കുന്നേയില്ല; നുണപ്രചരണത്തിനെതിരെ കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

ചര്‍ച്ച് ആക്‌ട് കൊണ്ടുവരാന്‍ ഇടതുപക്ഷം ഉദ്ദേശിക്കുന്നേയില്ല; നുണപ്രചരണത്തിനെതിരെ കോടിയേരി

കൊച്ചി > ചര്‍ച്ച് ആക്‌ട് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന പ്രചരണത്തിനെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചര്‍ച്ച് ആക്ടിനുള്ള ബില്ലായി എന്നു പറഞ്ഞുകൊണ്ട് ക്രൈസ്തവ സഭാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയതായി അറിഞ്ഞു. അങ്ങനെയൊരു ബില്ലേയില്ല. അത്തരമൊരു നിയമം കൊണ്ടുവരാന്‍ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുമില്ല. ഇടതുമുന്നണിയും അത്തരമൊരു നിയമം കൊണ്ടുവരുന്നതിന് അനുകൂലമല്ല.

രാജ്യത്ത് പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളും സഭാനിയമങ്ങളും ഉണ്ട്. അതിനു പുറമെ ഇനി മറ്റൊരു നിയമത്തിന്റെ ആവശ്യമില്ല. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. എന്നിട്ടും ബില്‍ വന്നിരിക്കുന്നു എന്നും പറഞ്ഞ് കോലാഹലം സംഘടിപ്പിക്കാനാണ് ചിലര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. .

കേരളത്തില്‍ നിയമപരിഷ്‌കരണ കമീഷനുണ്ട്. ജസ്റ്റിസ് കെ ടി തോമസാണ് ഇപ്പോഴത്തെ ചെയര്‍മാന്‍. സഭാസ്വത്തുക്കളെ സംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ നിയമനിര്‍മാണം കൊണ്ടുവരണ ഒരു നിവേദനം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. കമീഷന്‍ ചെയര്‍മാനെന്ന നിലയില്‍ നിവേദനം നസംബന്ധിച്ച അഭിപ്രായങ്ങള്‍ അറിയുന്നതിനുവേണ്ടി അദ്ദേഹം അത് വെബ്‌സൈറ്റിലിട്ടു. കമീഷന്‍ തന്നെ യോഗം ചേര്‍ന്ന് ഇത്തരമൊരു തീരുമാനം എടുത്തതല്ല. ഇത് സംബന്ധിച്ച് വിവാദം ഉയര്‍ന്നുവന്നപ്പോള്‍ ജ. കെ ടി തോമസ് തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്.

സര്‍ക്കാര്‍ ഇത് സംബന്ധിച്ച് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല. ജസ്റ്റിസ് വി ആര്‍ കൃഷ്‌ണയ്യര്‍ ചെയര്‍മാനായിരുന്ന കാലത്തും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. അന്ന് വി എസ് സര്‍ക്കാര്‍ അവ പൂര്‍ണമായും തള്ളിക്കളഞ്ഞതാണെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2Tmh07h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages