പ്രീതാ ഷാജിയും കുടുംബവും സാമൂഹിക സേവനം നടത്തണം: ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 18, 2019

പ്രീതാ ഷാജിയും കുടുംബവും സാമൂഹിക സേവനം നടത്തണം: ഹൈക്കോടതി

കൊച്ചി> വീടും പുരയിടവും ലേലത്തിൽ എടുത്തയാൾക്ക് വിട്ടു നൽകണമെന്ന മുൻ ഉത്തരവ് ലംഘിച്ച പ്രീത ഷാജിയും കുടുംബവും സാമൂഹിക സേവനം നടത്തണമെന്ന് ഹൈക്കോടതി.

സാമൂഹിക സേവനം എന്തായിരിക്കണമെന്ന് ജില്ലാ കലക്ടർ നാളെ അറിയിക്കണം.

കോടതി വിധി പരസ്യമായി ലംഘിച്ചത് അംഗീകരിക്കാനാവില്ല. നിയമവിരുദ്ധത ഭാവിയിൽ തെളിയിക്കാം എന്നു കരുതി ഇപ്പോൾ നിയമവിരുദ്ധമായി പ്രവർത്തിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തിൽ വിറ്റ നടപടി ഹൈക്കോടതി നേരത്തെ  റദ്ദാക്കിയിരുന്നു.43 ലക്ഷം രൂപ ബാങ്കിനു നൽകിയാൽ സ്വത്ത് കൈവശം എടുക്കാമെന്നും പറഞ്ഞിരുന്നു. ഒരു ലക്ഷത്തി എൺപത്തിഒമ്പതിനായിരം രൂപ മുമ്പ് ലേലത്തിൽ വാങ്ങിയ രതീഷിന് നൽകണം. പ്രീതാ ഷാജിക്കെതിരായ എല്ലാ മുൻ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കിയിരുന്നു. പണം നൽകാൻ ഒരുമാസത്തെ സാവകാശം നൽകി. ഇതുപ്രകാരം പ്രീതാ ഷാജി പണമടച്ചിരുന്നു. 

1994ല്‍ സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്ന കുടുംബം 2.7 കോടി രൂപയുടെ കടക്കെണിയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നു. 18.5 സെന്റ് വരുന്ന കിടപ്പാടം കേവലം 37.5 ലക്ഷം രൂപക്കാണ് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ (ഡിആര്‍ടി) ലേലത്തില്‍ വിറ്റത്. ഇതിനെ ചോദ്യം ചെയ്താണ് എം വി ഷാജി അപ്പീല്‍ ഫയല്‍ ചെയ്തത്.

 



from Kerala || Deshabhimani ​Online ​News https://ift.tt/2UFd672
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages