തിരുവനന്തപുരം
സംസ്ഥാനത്തെ ഒന്നൊഴികെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളും വാർഷിക പദ്ധതി അംഗീകാരത്തിന‌് സമർപ്പിച്ചു. രണ്ടു ലക്ഷത്തോളം പദ്ധതികൾക്ക‌് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവുമായി. ഇതോടെ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ചാലും സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നിനുതന്നെ പദ്ധതിനിർവഹണം ആരംഭിക്കാം. ബിജെപി ഭരിക്കുന്ന പാലക്കാട‌് നഗരസഭ മാത്രമാണ‌് ഇനിയും പദ്ധതി സമർപ്പിക്കാത്തത‌്. മാർച്ചിനുമുമ്പേ ഇത്രയും തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി സമർപ്പിക്കുന്നത‌് ആദ്യമാണ‌്.
സംസ്ഥാനത്ത‌് 941 പഞ്ചായത്തും 152 ബ്ലോക്ക‌് പഞ്ചായത്തും 14 ജില്ലാ പഞ്ചായത്തുമുണ്ട‌്. നഗരസഭകൾ 87 എണ്ണവും കോർപറേഷൻ ആറെണ്ണവും. ഇതിൽ 19 എണ്ണം ഒഴികെ ഡിസംബർ 31നുള്ളിൽ സമർപ്പിച്ചിരുന്നു. ശേഷിക്കുന്നവയിൽ 18 എണ്ണം ജനുവരിയിലും സമർപ്പിച്ചു. ബിജെപിയുടെ പിടിവാശി കാരണമാണ‌് പാലക്കാട‌് സമർപ്പിക്കാനാകാത്തത‌്. മാർച്ച‌് 31നകം സമർപ്പിക്കണമെന്ന ആവശ്യത്തിലാണ‌് പ്രതിപക്ഷം.
മാർച്ച‌് 31നകം പദ്ധതികൾ സമർപ്പിച്ച‌് അംഗീകാരം വാങ്ങണമെന്നാണ‌് ചട്ടമെങ്കിലും മുൻ വർഷങ്ങളിൽ ജൂൺ–-ജൂലൈ വരെ നീളാറുണ്ട‌്.
അതിനാൽ, ഏഴുമാസംവരെ മാത്രമാണ‌് നിർവഹണത്തിന‌് സമയം ലഭിക്കുക. എന്നാൽ, മുഖ്യമന്ത്രിയുടെയും തദ്ദേശമന്ത്രിയുടെയും ഇടപെടലിനെത്തുടർന്ന‌് 2018–-19 ൽ 47 എണ്ണം ഒഴികെ ബാക്കി മാർച്ച‌് 31നകം സമർപ്പിച്ച‌് ഏപ്രിൽ ഒന്നിന‌് നിർവഹണം ആരംഭിച്ചു. 12 മാസം നിർവഹണത്തിന‌് ലഭിച്ചു. മാത്രമല്ല, സർക്കാരിന്റെ പദ്ധതി നിർവഹണം ആരംഭിക്കുന്ന ഏപ്രിൽ ഒന്നിനുതന്നെ നിർവഹണവും ആരംഭിക്കാനായി. അതിനിടെ, ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പെരുമാറ്റച്ചട്ടം മുന്നിൽക്കണ്ട‌് 2019–-20ലെ പദ്ധതികൾ ഡിസംബർ 31നകം അംഗീകാരത്തിന‌് സമർപ്പിക്കാൻ നിർദേശം നൽകുകയായിരുന്നു. ഇക്കാര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ സി മൊയ‌്തീനും പ്രത്യേക താൽപ്പര്യമെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2Ug7Zda
via IFTTT
No comments:
Post a Comment