കോട്ടയം> കോട്ടയത്ത് ആനയ്ക്കടിയിൽപെട്ട് പാപ്പാന് ദാരുണാന്ത്യം. ആന കിടക്കാന്‍ ശ്രമിച്ചപ്പോൾ പാപ്പാൻ അടിതെറ്റി ആനയ്ക്കടിയിലേക്ക് വീഴുകയായിരുന്നു. ചെന്നിത്തല സ്വദേശിയായ പാപ്പാൻ അരുൺ പണിക്കറാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ കോട്ടയത്ത് കാരാപ്പുഴയിലാണ് സംഭവം.
ഭാരത് വിശ്വനാഥൻ എന്ന ആനയെ കുളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാപ്പാൻ അപകടത്തിൽപെട്ടത്. കുളിപ്പിക്കുന്നതിനിടെ ആനയോട് കിടക്കാന്‍ പറഞ്ഞ പാപ്പാന് കാലില്‍ തല്ലാന്‍ ശ്രമിക്കുന്നതിനിടെ തെന്നി വീണു. ഇതേസമയം തന്നെ ആന കിടന്നതോടെ പാപ്പാന് അടിയില്‍പ്പെടുകയായിരുന്നു. പാപ്പാനെ രക്ഷിക്കാന്‍ അടുത്തുണ്ടായിരുന്നയാള്‍ ഓടിയെത്തിയെങ്കിലും അരുണ്‍ മരണപ്പെടുകയായിരുന്നു.
മരണപ്പെട്ട അരുൺ പണിക്കർ (38) കൊല്ലം ശാസ്താ കോട്ട സ്വദേശികളായ വേലായുധ പണിക്കരുടെയും, ശ്യാമളദേവിയുടെയും മകനാണ്. ഭാര്യ: ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ പതിനാലാം വാർഡിൽ പട്ടേടത്ത് വീട്ടിൽ സരിത. മക്കൾ: അഖിൽ (നാലാം ക്ലാസ് വിദ്യാർഥിനി ) ശിവനന്ദ (രണ്ടാം ക്ലാസ് വിദ്യാർഥിനി ) . കൊല്ലം ശാസ്താംകോട്ടയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ്
from Kerala || Deshabhimani Online News https://ift.tt/2GTQRad
via IFTTT
No comments:
Post a Comment