കോഴിക്കോട്> രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് മത്സരിയ്ക്കാന്‍ വരില്ലെന്ന് ടി സിദ്ദിഖ് പറഞ്ഞതായി പ്രചാരണം. രാഹുല്‍ വരില്ലെന്നും താന്‍ വ്യാഴാഴ്ച പത്രിക നല്‍കുമെന്നും സിദ്ദിഖ് പറഞ്ഞതായി ഒരു പത്രം പ്രധാന വാര്‍ത്ത പ്രസിദ്ധീകരിച്ചു. എന്നാല്‍ പത്രത്തില്‍ നിന്ന് ആരെങ്കിലും തന്നെ ബന്ധപ്പെടുകയോ ഇത്തരത്തില്‍ താന്‍ പറയുകയോ ചെയ്തിട്ടില്ലെന്ന് സിദ്ദിഖ് "ദേശാഭിമാനി'യോട് പറഞ്ഞു.
പോലീസിനെ ആക്രമിച്ചെന്ന കേസില്‍ തിരുവനന്തപുരം രണ്ടാം അഡിഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍നിന്ന് ചൊവ്വാഴ്ച ജാമ്യമെടുത്ത ശേഷമാണ് സിദ്ദിഖ് ഇങ്ങനെ വെളിപ്പെടുത്തിയെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ ജാമ്യമെടുത്തു എന്നത് ശരിയാണെന്നും വാര്‍ത്തയില്‍ താന്‍ പറഞ്ഞതായി വന്നതൊന്നും ശരിയല്ലെന്നും സിദ്ദിഖ് പറയുന്നു. രാഹുല്‍ ഗാന്ധി വരുമെന്നുതന്നെയാണ് കരുതുന്നതെന്നും ബുധനാഴ്ച തീരുമാനം വരും.ബത്തേരി കണ്‍വന്‍ഷനില്‍ ഇന്ന് പങ്കെടുക്കുന്നുമുണ്ട് - സിദ്ദിഖ് പറയുന്നു.
നിഷേധം വന്നെങ്കിലും ഇത് സിദ്ദിഖ് പറഞ്ഞതാണെന്ന പ്രചാരണവുമായി സിദ്ദിഖ് വിരുദ്ധര്‍ രംഗത്തുണ്ട്. ഇനി രാഹുല്‍ വന്നില്ലെങ്കില്‍ പോലും വയനാട്ടില്‍ സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് അവര്‍ വാദിയ്ക്കുന്നു.
അതേസമയം നാമനിർദേശപത്രികാ സമർപ്പണം തുടങ്ങാൻ ഒരുദിവസംമാത്രം ശേഷിക്കേ ഒറ്റക്കെട്ടായി പ്രചാരണ രംഗത്തിറങ്ങാൻ കഴിയാതെ വയനാട്ടില്‍ യുഡിഎഫ് വലയുകയാണ്.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിൽ നാലുദിവസമായിട്ടും തീരുമാനം വരാത്തത് കോൺഗ്രസ് നേതാക്കളെ അപഹാസ്യരാക്കി. വടകരയിലെ ഔദ്യോഗിക പ്രഖ്യാപനവും വന്നിട്ടില്ല. .അതിനിടെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചുജയിച്ചാൽ മണ്ഡലം നിലനിർത്തുമോയെന്ന് ഉറപ്പുനൽകാനാകില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞതും ചർച്ചയായി. അമേഠിയിലും വയനാട്ടിലും ജയിച്ചാൽ ഏതുസീറ്റ് രാജിവയ്ക്കുമെന്ന് രാഹുലാണ് തീരുമാനിക്കേണ്ടത്–- മുല്ലപ്പള്ളി പറഞ്ഞു.
അതിനിടെ വയനാട്ടിൽ രാഹുൽ ഗാന്ധിയെ സ്വാഗതംചെയ്ത മുസ്ലിംലീഗ് നേതൃത്വവും പുലിവാല് പിടിച്ച മട്ടിലാണ്. ടി സിദ്ദിഖിനെ മാറ്റിയതിനെതിരെ സമസ്തയും കോൺഗ്രസ് സ്ഥാനാർഥിനിർണയത്തിൽ മുസ്ലിം പ്രാതിനിധ്യം കുറഞ്ഞെന്ന പരാതിയുമായി ഇ കെ സുന്നി വിഭാഗവും പ്രതിഷേധം ഉയർത്തിയതാണ് ലീഗിൽ ആഭ്യന്തര കലഹത്തിന് വഴിതെളിച്ചിരിക്കുന്നത്. സിദ്ദിഖിനെ മാറ്റിയാൽ മുസ്ലിം വിഭാഗത്തിന് സാമുദായികസന്തുലനം വേണമെന്ന് ഇകെ സുന്നി വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ട്. വയനാട് സ്ഥാനാർഥിത്വം സംബന്ധിച്ച് ബുധനാഴ്ച അനുകൂലതീരുമാനം വന്നാലും ലീഗിലെ ആഭ്യന്തരകലഹം മൂർച്ഛിക്കും.
രാഹുൽ ഗാന്ധി കർണാടകത്തിൽ മൽസരിക്കണമെന്ന ആവശ്യം അവിടത്തെ നേതൃത്വം കടുപ്പിച്ചതോടെ കോൺഗ്രസ് ആശങ്കയിലാണ്. വയനാട് വേണ്ടെന്ന് തീരുമാനിച്ചാൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഉൾപ്പെടെ അപഹാസ്യരാകും
from Kerala || Deshabhimani Online News https://ift.tt/2uvG6mn
via IFTTT
No comments:
Post a Comment