പ്രചാരണത്തിന‌് സഹകരണമില്ല, ഊണുപോലും കിട്ടാതെ ഉണ്ണിത്താൻ; ഇങ്ങനെയായാൽ നാട്ടിലേക്ക‌് മടങ്ങുമെന്ന‌് ഭീഷണി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 20, 2019

പ്രചാരണത്തിന‌് സഹകരണമില്ല, ഊണുപോലും കിട്ടാതെ ഉണ്ണിത്താൻ; ഇങ്ങനെയായാൽ നാട്ടിലേക്ക‌് മടങ്ങുമെന്ന‌് ഭീഷണി

കാസർകോട‌്
തെരഞ്ഞെടുപ്പ‌്  പ്രചാരണത്തിൽ യുഡിഎഫ‌് നേതാക്കൾ സഹകരിക്കുന്നില്ലെന്ന‌് സ്ഥാനാർഥി രാജ‌്മോഹൻ ഉണ്ണിത്താൻ.  ഇങ്ങനെയായാൽ നാട്ടിലേക്ക‌് മടങ്ങുമെന്ന‌് ഭീഷണി ഉയർത്തി ഉണ്ണിത്താൻ  യുഡിഎഫ‌് യോഗത്തിൽനിന്ന‌് ഇറങ്ങിപ്പോയി. നേതാക്കളുമായുള്ള തർക്കത്തെ തുടർന്ന‌് ചൊവ്വാഴ‌്ച രാവിലെ സ്ഥാനാർഥി പര്യടനം നടന്നില്ല. രാവിലെ നടന്ന യുഡിഎഫ‌് യോഗത്തിലാണ‌്  നാടകീയ രംഗങ്ങളുണ്ടായത‌്.

കോൺഗ്രസ‌് നേതാക്കളുടെ  തമ്മിൽതല്ലിനിടയിൽ  തന്റെ കാര്യങ്ങൾ നോക്കാനാരുമില്ലെന്നും ഉണ്ണിത്താൻ പരിഭവിച്ചു. പര്യടനത്തിന‌് കൃത്യമായ ഷെഡ്യൂളില്ല. തിങ്കളാഴ‌്ച രാവിലെ  ട്രെയിനിറങ്ങിയതുമുതൽ  ഡിസിസി ഭാരവാഹികൾ പറയുന്നിടത്തൊക്കെ ഓടിയെത്തി. എങ്ങോട്ട‌് പോകുന്നുവെന്ന‌് ഒരു നിശ്ചയവുമില്ല. ഡിസിസി നേതാക്കളെ തനിക്ക‌് വിശ്വാസമില്ലെന്നും ഉണ്ണിത്താൻ തുറന്നടിച്ചു. ക്ഷുഭിതനായി യോഗത്തിൽനിന്ന‌് ഇറങ്ങിപ്പോയ ഉണ്ണിത്താൻ കെപിസിസി ഭാരവാഹികളെ വിളിച്ച‌് പരാതിപ്പെട്ടു. ഉച്ചഭക്ഷണം ലഭിച്ചില്ലെന്നും  പര്യടനത്തിന‌് കൃത്യമായ ഷെഡ്യൂൾ ഇല്ലെന്നും ദൃശ്യമാധ്യമങ്ങളോടും ഉണ്ണിത്താൻ പറഞ്ഞു. 

ഹൈക്കമാൻഡിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിനുശേഷം തിങ്കളാഴ‌്ച കാസർകോട‌്  ട്രെയിനിറങ്ങിയ ഉണ്ണിത്താനെ സ്വീകരിക്കാൻ ഡിസിസിയിലെ പ്രമുഖ നേതാക്കളാരും എത്തിയില്ല. സ്ഥാനാർഥിയാകുമെന്ന‌് ഉറപ്പ‌് നൽകിയശേഷം വഞ്ചിക്കപ്പെട്ട സുബയ്യ റൈയും സ്വീകരിക്കാനെത്തിയില്ല. കെട്ടിയിറക്കിയ സ്ഥാനാർഥിയുമായി സഹകരിക്കില്ലെന്ന‌് ഡിസിസി  ഭാരവാഹികൾ നേരത്തെ വ്യക്തമാക്കിയതാണ‌്.

കെപിസിസിയുടെ ഭീഷണിയിലാണ‌് ജില്ലയിലെ  നേതാക്കൾ പരസ്യ പ്രതിഷേധം നിർത്തിയത‌്.  24 ഡിസിസി ഭാരവാഹികളിൽ 21 പേരും  കെപിസിസി നിർവാഹക സമിതി അംഗം സുബയ്യ റൈയെ സ്ഥാനാർഥിയാക്കണമെന്നാണ‌്  ആവശ്യപ്പെട്ടത‌്. ലീഗിനും താൽപര്യം സുബയ്യ റൈയായിരുന്നു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2TnFE3C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages