‘സഖാവ‌് ജയിച്ച‌് വാ....ഇതിലും വലിയ സ്വീകരണം ഞങ്ങൾ തരും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 26, 2019

‘സഖാവ‌് ജയിച്ച‌് വാ....ഇതിലും വലിയ സ്വീകരണം ഞങ്ങൾ തരും

കോട്ടയം
ഗ്രാമ–-നഗര നിവാസികളുടെ മനം കവർന്ന‌്  കോട്ടയത്തിന്റെ എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ... ജില്ലയുടെ പടിഞ്ഞാറൻ പ്രദേശത്ത‌് എത്തിയ അദ്ദേഹത്തെ സ‌്ത്രീകളടക്കം വൻ ജനാവലിയാണ‌് പലയിടത്തും സ്വീകരിച്ചത‌്. തിങ്കളാഴ‌്ച ഇല്ലിക്കൽ, തിരുവാർപ്പ‌്, കുമരകം അയ‌്മനം, ഏറ്റുമാനൂർ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹത്തെ എല്ലാവരും സ‌്നേഹപൂർവം എതിരേറ്റു. സമൂഹത്തിന്റെ താഴേതട്ടിലുള്ള ജനങ്ങളുമായും അദ്ദേഹത്തിനുള്ള സൗഹൃദവും ഹൃദയബന്ധവും വ്യക്തമാക്കുന്ന ഒന്നായിമാറി നാട്ടുകാർ അദ്ദേഹത്തിന‌് നൽകിയ ആദരം. ഒരുതവണയെങ്കിലും വി എൻ വാസവനുമായി ഇടപഴകാത്തതായി ആരുമുണ്ടാവില്ല. സൗമ്യതയുടെ, സ‌്നേഹത്തിന്റെ, കരുതലിന്റെ മുഖമാണ‌് ഞങ്ങളുടെ വാസവൻ എന്ന‌് ജനങ്ങൾ പറഞ്ഞു. കടുത്ത ചൂടിന്റെ ഒരാലസ്യവും തിങ്കളാഴ‌്ച നടന്ന സന്ദർശനത്തിലില്ലായിരുന്നു.  രാവിലെ മുതൽ തന്നെ  പ്രവർത്തകരെല്ലാം പ്രചാരണത്തിന‌് സജ്ജമായി രംഗത്ത‌് ഉണ്ടായിരുന്നു.  രാവിലെ ഇല്ലിക്കൽ കവലയിൽ എത്തിയ സ്ഥാനാർഥിക്ക‌് എൽഡിഎഫ‌് പ്രവർത്തകരും  ജനങ്ങളും ആവേശകരമായ സ്വീകരണമാണ‌് ഒരുക്കിയത‌്. തുടർന്ന‌് ഇവിടുത്തെ കടകളിൽ കയറി വോട്ടഭ്യാർഥിച്ച ശേഷം സ്ഥാനാർഥി തിരുവാർപ്പ‌് ഐടിഐയിലും ഗവ. യുപിഎസ‌ിലും എത്തി.  ഐടിഐ ഭാരവാഹികളായ അനന്തു കൃഷ‌്ണൻ, റിയാസ‌് എന്നിവർ ചേർന്ന‌് സ്വീകരിച്ചു. തുടർന്ന‌് കാഞ്ഞിരം എസ‌്എൻഡിപി സ‌്കൂളിലും  എത്തി.

തുടർന്ന‌് തിരുവാർപ്പ‌് പഞ്ചായത്തിലെ വിവിധ തൊഴിലുറപ്പ‌് തൊഴിലാളികളെ സന്ദർശിച്ച‌് വോട്ടഭ്യർഥിച്ചു. കിളിരൂർ എസ‌്‌വിജിപി ഹൈസ‌്കൂളിലെത്തിയ സ്ഥാനാർഥിയെ ഇവിടുത്തെ ജീവനക്കാർ  സ്വീകരിച്ചു. തുടർന്ന‌് തിരുവാർപ്പ‌് പഞ്ചായത്തിൽ എത്തിയ വി എൻ വാസവനെ പഞ്ചായത്ത‌് പ്രസിഡന്റ‌് ജെസ്സി നൈനാനും മറ്റ‌് അംഗങ്ങളും ചേർന്ന‌് വരവേറ്റു. പിന്നീട‌് തിരുവാർപ്പിലെ മുതിർന്ന പാർടി അംഗമായ ജെ ഐ ദാമോദരനെ(98) വീട്ടിലെത്തി  സന്ദർശിച്ചു. എല്ലാ ഭാവുകങ്ങളും നേരുന്നതായും ജയിച്ചുവരുമെന്ന‌ും അദ്ദേഹം  പറഞ്ഞു. തുടർന്ന‌് ചെങ്ങളം ഗവ. ഹയർസെക്കൻഡറി സ‌്കൂളിലും സ്ഥാനാർഥി എത്തി. കുമരകം പഞ്ചായത്ത‌് ഓഫ‌ീസിലെത്തിയ വി എൻ വാസവനെ പഞ്ചായത്ത‌് പ്രസിഡന്റ‌് എ പി സലിമോന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കുമരകം നസ്രത്ത‌് പള്ളി, കുമരകം മുത്തന്റെ നട മഹാദേവക്ഷേത്രം, കുമരകം വള്ളാറപ്പള്ളി, കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം,  കുമരകം സെന്റ‌് ജോൺസ‌് ഓർത്തഡോക‌്സ‌് പള്ളി, കുമരകം ആറ്റാമംഗലം പള്ളി തുടങ്ങിയ ആരാധനാലയങ്ങളും സന്ദർശിച്ചു. ബസാർ സ‌്കൂളിലും  പിന്നീ‌ട‌്  ഒരു മരണവീട്ടിലെത്തി അന്തിമോപചാരവുമർപ്പിച്ച അദ്ദേഹം എസ‌്എൻ കോളേജിൽ എത്തി. അവിടെ ആവേശകരമായ സ്വീകരണമാണ‌് ലഭിച്ചത‌്. വിദ്യാർഥികളും കോളേജ‌് പ്രിൻസിപ്പൽ ലഫ‌്.കേണൽ സുധീറിന്റെയും നേതൃത്വത്തിൽ സ്വീകരിച്ചു.

അയ‌്മനം പഞ്ചായത്തിൽ എത്തിയ വി എൻ വാസവനെ പഞ്ചായത്ത‌് പ്രസിഡന്റ‌് എ കെ ആലിച്ചന്റെയും ഭരണസമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. പിന്നീട‌് അയ‌്മനത്ത‌് പ്രവർത്തിക്കുന്ന പാരഗൺ റബർ ഫാക്ടറിയിൽ എത്തി തൊഴിലാ‌‌ളികളെ കണ്ടു. അവിടെനിന്ന‌് കുമാരനല്ലൂർ മുനിസിപ്പൽ കമ്യൂണിറ്റി ഹാളിൽ നടന്ന ഡിഎഡബ്ല്യുഎഫിന്റെ ജില്ലാ പ്രവർത്തകയോഗത്തിൽ പങ്കെടുത്തു. തുടർന്ന‌് മെഡിക്കൽ കോളേജ‌് നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ ടി ജയകുമാറിന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം വധൂവരന്മാർക്ക‌് ആശംസ നേർന്നു.  നവജീവനിൽ എത്തിയ അദ്ദേഹത്തെ ട്രസ‌്റ്റി പി യു തോമസ‌ും മറ്റ‌് ജീവനക്കാരും ചേർന്ന‌് സ്വീകരിച്ചു. ആർപ്പൂക്കര പഞ്ചായത്തിലും വില്ലൂന്നി ജോസഫൈൻ സിസ‌്റ്റേഴ‌്സ‌് കോൺവെന്റിലും സ്ഥാനാർഥി എത്തി വോട്ടഭ്യർഥിച്ചു.
എറ്റുമാനൂരിൽ കടകളിൽ കയറി വോട്ടഭ്യാർഥിച്ച വി എൻ വാസവൻ എൽഡിഎഫ‌് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി വ്യാപാരഭവനിൽ  സംഘടിപ്പിച്ച വികസന സാധ്യതകൾ സെമിനാറിലും പങ്കെടുത്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എൻ രവി, അഡ്വ. കെ അനിൽകുമാർ, എം എസ‌് സാനു, അഡ്വ. വി ജയപ്രകാശ‌്, എൽഡിഎഫ‌് മണ്ഡലം സെക്രട്ടറി കെ എൻ വേണുഗോപാൽ, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ‌് കെ വി ബിന്ദു, ആർട്ടിസാൻസ‌് യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ ഹരികുട്ടൻ, എൽഡിഎഫ‌് നേതാക്കളായ കെ ഐ കുഞ്ഞച്ചൻ, രാജീവ‌് നെല്ലിക്കുന്നേൽ, കരുണാകരൻ, വിജയൻനായർ, സിബി എന്നിവരും  സ്ഥാനാർഥിക്ക‌് ഒപ്പമുണ്ടായിരുന്നു.

സ്വീകരിക്കാം...
കുമരകം
‘സഖാവ‌് ജയിച്ച‌് വാ....ഇതിലും വലിയ സ്വീകരണം ഞങ്ങൾ തരും...’ഇല്ലിക്കൽ പരിത്തിയകം ഭാഗത്ത‌് തിങ്കളാഴ‌്ച എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവനെത്തിയപ്പോൾ സ്വീകരിക്കാൻ നിന്ന തൊഴിലുറപ്പ‌് തൊഴിലാളിയായ ഒരമ്മയുടെ വാക്കുകളാണിത‌്. നൂറുകണക്കിന‌് തൊഴിലാളികളാണ‌് അദ്ദേഹത്തെ സ്വീകരിക്കാൻ ഇവിടെ കാത്ത‌ുനിന്നത‌്.

രണ്ടു കൈയും നീട്ടി ആവേശകരമായിട്ടാണ‌് എൽഡിഎഫ് സ്ഥാനാർഥിയെ തൊഴിലാളികൾ സ്വീകരിച്ചത്. വന്നിറങ്ങിയ ഉടൻ മാലയുമായി തൊഴിലാ‌ളികൾ പ്രിയ നേതാവിനരികിലേക്ക‌്.  ആവേശപൂർവം തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് മാല അണിയിച്ചാണ്  സ്വീകരിച്ചത്. നിങ്ങളോടൊപ്പം കാണുമെന്ന് ഉറപ്പ് പറഞ്ഞ‌് ഇറങ്ങാൻ തുടങ്ങിയപ്പോൾ ‘നന്ദിയൊന്നും വേണ്ട  ജയിച്ചിങ്ങ‌് വന്നാൽ മതി’ എന്ന‌് അവർ ഒന്നടങ്കം പറഞ്ഞു.


 

 



from Kerala || Deshabhimani ​Online ​News https://ift.tt/2Fzbk25
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages