'വയനാടാകുമ്പോൾ എംപിക്ക്‌ വല്ലപ്പോഴും പോയിട്ട്‌ വന്നാൽമതി; കെ സി വേണുഗോപാലിന്‌ ഡൽഹിയിൽ വലിയ പണിയുണ്ട്‌' - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

'വയനാടാകുമ്പോൾ എംപിക്ക്‌ വല്ലപ്പോഴും പോയിട്ട്‌ വന്നാൽമതി; കെ സി വേണുഗോപാലിന്‌ ഡൽഹിയിൽ വലിയ പണിയുണ്ട്‌'

കൊച്ചി > വയനാട്‌ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാരെ പരിഹസിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ രാജ്‌മോഹൻ ഉണ്ണിത്താൻ. കെ സി വേണുഗോപാൽ മത്സരിക്കുന്നത്‌ വയനാട്‌ ലോക്‌സഭാ മണ്ഡലത്തിലാണെങ്കിൽ ജയിച്ചാലും വല്ലപ്പോഴും ചെന്നിട്ട്‌ പോയാൽ മതിയെന്നാണ്‌ രാജ്‌മോഹൻ ഉണ്ണിത്താൻ മനോരമയുടെ ചാനൽ ചർച്ചയിൽ പറഞ്ഞത്‌.

അവതാരകയുടെ "വയനാട്ടിൽ തർക്കമുണ്ടോ? കെ സി വേണുഗോപാൽ വയനാട്ടിൽ മത്സരിക്കുമെന്നാണല്ലോ അറിയുന്നത്' എന്ന ചോദ്യത്തിന്‌ മറുപടി പറഞ്ഞപ്പോഴാണ്‌ വയനാട്‌ പ്രാധാന്യം കുറഞ്ഞ മണ്ഡലമാണെന്ന്‌ രാജ്‌മോഹൻ ഉണ്ണിത്താൻ പറയുന്നത്‌. "കെ സി വേണുഗോപാൽ കോണ്ഗ്രസിന്റെ ഓഫീസ് സെക്രട്ടറി കൂടെയാണ്. അപ്പോൾ എല്ലാ ജോലികളും അദ്ദേഹത്തിന് ചെയ്യേണ്ടതായിട്ടുണ്ട്. 24 മണിക്കൂറും തന്റെ മണ്ഡലം ശ്രദ്ധിക്കേണ്ടി വന്നാൽ അദ്ദേഹത്തിന്റെ ഡൽഹിയിലെ ജോലിക്ക് വിഘ്നം സംഭവിക്കും. അത് കൊണ്ട് ചിലപ്പോ വയനാട്ടിൽ അദ്ദേഹം മത്സരിച്ചു കൂടെന്നില്ല. വയനാട്ടിൽ ആകുമ്പോ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഒക്കെ മണ്ഡലത്തിൽ പോകുന്ന പോലെ വല്ലപ്പോഴും അവിടെ ചെന്ന് സാന്നിധ്യം അറിയിച്ചാൽ മതി. പരിപൂർണ്ണമായി മണ്ഡലത്തിൽ നിക്കേണ്ടി വരില്ല. അത് കൊണ്ട് വേണുഗോപാൽ വയനാട്ടിൽ മത്സരിക്കാം".

വലിയൊരു ഭൂരിഭാഗം ആദിവാസികളും അടിസ്ഥാനജനതയുമുള്ള വയനാടിനെ കോൺഗ്രസ്‌ ഇതുവരെ പ്രാധാന്യം കുറച്ചാണ്‌ കണ്ടിരുന്നത്‌ എന്നതിന്റെ തെളിവാണ്‌ രാജ്‌മോഹൻ ഉണ്ണിത്താന്റെ സംസാരമെന്ന്‌ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിട്ടുണ്ട്‌. 'അവരാകുമ്പോ വല്ലപ്പോഴും തിരിഞ്ഞു നോക്കിയാൽ മതി. അവരത്രയേ അർഹിക്കുന്നൂള്ളൂ. വല്ലപ്പോഴും തിരിഞ്ഞു നോക്കിയാലും അടുത്ത തവണ ഇതേ ജനാധിപത്യ അശ്ലീലത കഞ്ഞിപ്പശക്കൊപ്പം തേച്ചു പിടിപ്പിച്ച വടിവൊത്ത ഖദറും ഇട്ട് വെളുക്കെ ചിരിച്ചു കാണിച്ചാൽ ആ "കഴുതകൾ" പിന്നെയും ജയിപ്പിച്ചോളും. പ്രിയപ്പെട്ട വയനാട്ടുകാരെ, മറുപടി നൽകേണ്ടത് നിങ്ങളാണ്. കോണ്ഗ്രസിലെ ഉണ്ണിത്താന്മാരുടെ ഈ ചിരിയുണ്ടല്ലോ അത് മായുന്ന മറുപടി'. ഫേസ്‌ബുക്കിൽ വന്ന ഒരു പോസ്‌റ്റിൽ ഇങ്ങനെയാണ്‌ വയനാടുകാരുടെ പ്രതിഷേധം.

 



from Kerala || Deshabhimani ​Online ​News https://ift.tt/2TFiT04
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages