ചാലക്കുടിയുടെ ആരോഗ്യം കാത്തത‌് ഇന്നസെന്റിന്റെ ‘ശ്രദ്ധ’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

ചാലക്കുടിയുടെ ആരോഗ്യം കാത്തത‌് ഇന്നസെന്റിന്റെ ‘ശ്രദ്ധ’

കൊച്ചി
വാഴക്കുളം പഞ്ചായത്തിലെ മുള്ളൻകുന്ന‌് പട്ടികജാതി കോളനിയിലേക്ക‌് മാറമ്പിള്ളി സർക്കാരാശുപത്രിയിൽനിന്ന‌് രണ്ടര കിലോമീറ്ററിലേറെ ദൂരമുണ്ട‌്. കോളനിയിലേക്ക‌് ബസ‌്റൂട്ടില്ല. കോളനി നിവാസികളിലേറെയും കൂലിപ്പണിക്കാരും പാവപ്പെട്ടവരും. കാര്യമായ അസുഖങ്ങൾ അലട്ടുമ്പോഴല്ലാതെ ആശുപത്രയിൽ പോകാനോ മുൻകൂട്ടി പരിശോധന നടത്താനോ മെനക്കെടാത്തവർ. അവർക്കിടയിലേക്ക‌് പ്രാഥമിക പരിശോധനകൾക്കായി ആശാ വർക്കർമാരും സന്നദ്ധപ്രവർത്തകരുമെത്തിയപ്പോൾ കോളനിനിവാസികൾ ആദ്യമൊന്നമ്പരന്നു. അമ്പരപ്പ‌് പിന്നെ ചിരിയായി, അവരോടുള്ള കരുതലായി ഹൃദയത്തോട‌് ചേർത്തു.

‘അന്ന‌് ആ പിള്ളേര‌് വന്നില്ലായിരുന്നെങ്കിൽ പ്രഷറും ഷുഗറുമൊക്കെയുണ്ടെന്നറിയൂല്ലായിരുന്നു. നന്നായി. ഇപ്പോ അതിനൊക്കെ മരുന്നും സർക്കാരാശുപത്രീന്ന‌് കിട്ടുന്നുണ്ട‌്.’–-

പറയുന്നത‌് മുള്ളൻകുന്ന‌് കോളനിയിലെ ഇല്ലത്തുകുടി കാർത്തുവും ഓമനയും. രണ്ടുപേർക്കും അറുപതു പിന്നിട്ടു. ‘വല്ലപ്പോഴും അസുഖംവന്നാൽ ഓട്ടോറിക്ഷ വിളിച്ചുപോകണം. നടക്കാൻ വയ്യാത്തതുകൊണ്ട‌് ചിലപ്പോൾ പോകണ്ടാന്നുവയ‌്ക്കും. ഇവിടെ ഇവര‌് വന്ന‌് പ്രഷറും ഷുഗറുമൊക്കെ നോക്കുന്നതുകൊണ്ട‌് അതിന‌് ആശുപത്രിയിൽ പോകാതെ കഴിയും’–- ഇരുവരും ചിരിയോടെ പറഞ്ഞു.

ചാലക്കുടി എംപിയായിരിക്കെ ഇന്നസെന്റ‌് മുൻകൈയെടുത്ത‌് ആവിഷ‌്കരിച്ച ആരോഗ്യസുരക്ഷാ പദ്ധതിയായ ‘ശ്രദ്ധ’യുടെ ഗുണഭോക്താക്കളാണ‌് കാർത്തുവും ഓമനയും. പദ്ധതി നടപ്പാക്കിയ എറണാകുളം ജില്ലയിലെ പത്ത‌ു പഞ്ചായത്തുകളിൽ ഇവരെപ്പോലെ അനേകരുണ്ട‌് ഗുണഭോക്താക്കളായി. മാരകരോഗങ്ങളെയും ജീവിതശൈലീ രോഗങ്ങളെയും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ‌് ചാലക്കുടി ലോക‌്സഭാ മണ്ഡലത്തിൽ ശ്രദ്ധ  നടപ്പാക്കിയത‌്. മണ്ഡലത്തിലെ ഓരോ വീട്ടിലുമെത്തി പ്രായപൂർത്തിയായ മുഴുവൻ പേർക്കും ആരോഗ്യപരിശോധന നടത്തുകയാണ‌് ചെയ്യുന്നത‌്.

ആശാ പ്രവർത്തകരും സന്നദ്ധപ്രവർത്തകരും ഉൾപ്പെടുന്ന സംഘമാണ‌് പരിശോധന നടത്തുക. പ്രമേഹം, രക്തസമ്മർദം, മാനസികസമ്മർദം, ശരീരഭാരം എന്നിവ പരിശോധിക്കുകയും ജീവിതശൈലീ രോഗങ്ങൾ ചെറുക്കാൻ മാർഗനിർദേശം നൽകുകയും ചെയ്യുന്നു. തുടർചികിത്സ ആവശ്യമുള്ളവർക്ക് തൊട്ടടുത്ത പൊതുജനാരോഗ്യകേന്ദ്രംവഴി സൗജന്യമായി മരുന്നും ലഭിക്കും. രാജ്യത്ത്‌ ആദ്യമായാണ് ഇത്രയും വിപുലമായ ആരോഗ്യപരിശോധനാ പദ്ധതി നടപ്പാക്കിയതെന്ന പ്രത്യേകതയുമുണ്ട‌്. അങ്കമാലി, ആലുവ, പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങളിലാണ് ശ്രദ്ധ ആദ്യഘട്ടത്തിൽ നടപ്പാക്കിയത‌്. പദ്ധതിയുടെ ഭാഗമായി രണ്ടു ലക്ഷത്തോളം വീടുകളിൽ ആരോഗ്യ പരിശോധനയ‌്ക്കായി ആശാ പ്രവർത്തകർ എത്തിയതും റെക്കോഡ‌് നേട്ടമായി. ദേശീയ ആരോഗ്യദൗത്യം, കേരള സർക്കാർ ആരോഗ്യവകുപ്പ്, ബിപിസിഎൽ കൊച്ചി റിഫൈനറി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി. ജില്ലാ, താലൂക്ക് ആശുപത്രികൾ, പ്രാഥമിക–-സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ എന്നീ തട്ടുകളിൽ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ നടത്തിയ എംപിയുടെ  ഇടപെടലുകളുടെ തുടർച്ചയാണ് ഓരോ വീടും കേന്ദ്രീകരിച്ചുള്ള പദ്ധതി.



from Kerala || Deshabhimani ​Online ​News https://ift.tt/2T6xSdZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages