കോട്ടയം
വിതുര കേസിൽ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി സുരേഷ‌് ഒളിവിൽ പോയി. കേസ‌് പരിഗണിച്ച കോട്ടയത്തെ പ്രത്യേക കോടതിയിൽ ബുധനാഴ‌്ച ഇയാൾ ഹാജരാകാത്തതിനെ തുടർന്ന‌് ജാമ്യം റദ്ദാക്കി. സുരേഷിനെ അറസ‌്റ്റുചെയ‌്ത‌് 16 ന‌് കോടതിയിൽ ഹാജരാക്കാനും ജാമ്യക്കാർക്ക‌് നോട്ടീസ‌് അയക്കാനും ഉത്തരവിട്ടു. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന കേസ‌് പരിഗണിക്കാനിരിക്കെയാണ‌് ഇയാൾ മുങ്ങിയത‌്.
രാവിലെ കോടതിയിൽ കേസ‌് പരിഗണിക്കവെ പ്രതിയെക്കുറിച്ച‌് ഒരാഴ‌്ചയായി അറിവില്ലെന്ന‌് പ്രതിഭാഗം അഭിഭാഷകൻ കെ വിനോദ‌് ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന‌് പ്രതിയുടെ ജാമ്യം റദ്ദുചെയ്യണമെന്ന‌് പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ‌്പെഷ്യൽ പ്രോസിക്യൂട്ടർ രാജഗോപാൽ പടിപ്പുരയ‌്ക്കൽ ആവശ്യപ്പെട്ടു. തുടർന്നാണ‌് കോടതി നടപടി.
പ്രതിയിൽനിന്ന‌് ജീവന് ഭീഷണിയുണ്ടെന്ന‌് പെൺകുട്ടി നേരത്തെ കോടതിയിൽ മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന‌് ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന‌് ആവശ്യപ്പെട്ട‌് പ്രോസിക്യൂഷൻ സത്യവാങ്മൂലം ഫയൽചെയ്തിരുന്നു. പ്രതിക്കെതിരായ മറ്റു കേസുകളും പരിഗണിക്കാനിരിക്കെയാണിത‌്.
ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ‌് അഡ്വ. കെ വിനോദിനെ സുരേഷിന്റെ അഭിഭാഷകനായി ഹാജരാകാൻ പ്രത്യേക കോടതി അനുമതി നൽകിയത‌്. അഭിഭാഷകന‌് കേസ‌് പഠിക്കാൻ ഒരുമാസത്തെ സാവകാശവും അനുവദിച്ചു. ഇതിനുശേഷം കേസ‌് പരിഗണിക്കുമ്പോഴാണ‌് പുതിയ സംഭവവികാസം.
from Kerala || Deshabhimani Online News https://ift.tt/2TxX5mR
via IFTTT
No comments:
Post a Comment