വീട്ടിൽ സൂക്ഷിച്ച ബോംബ‌് പൊട്ടിയ കേസ്‌; ഷിബു കീഴടങ്ങിയത‌് പിടിയിലാവുമെന്ന‌് ഉറപ്പായപ്പോൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 30, 2019

വീട്ടിൽ സൂക്ഷിച്ച ബോംബ‌് പൊട്ടിയ കേസ്‌; ഷിബു കീഴടങ്ങിയത‌് പിടിയിലാവുമെന്ന‌് ഉറപ്പായപ്പോൾ

ആലക്കോട‌് > വീട്ടിൽ സൂക്ഷിച്ച ബോംബ‌് പൊട്ടി  രണ്ട‌് കുട്ടികൾക്ക‌് പരിക്ക‌് പറ്റിയ കേസിലെ പ്രതി ആർഎസ‌്എസ‌് തളിപ്പറമ്പ‌് താലൂക്ക‌് കാര്യവാഹക‌് മുതിരമല ഷിബു (37) കോടതിയിൽ കീഴടങ്ങിയത‌് പൊലിസ‌് തെരച്ചിൽ ഊർജിതമാക്കിയതിനെത്തുടർന്ന‌്. തളിപ്പറമ്പ‌് ജുഡീഷ്യൽ ഫസ്റ്റ‌് ക്ലാസ‌് മജിസ്ട്രേറ്റ‌് കോടതിയിലാണ‌് വെള്ളിയാഴ്ച ഉച്ചക്ക് കീഴടങ്ങിയത‌്. ഏപ്രിൽ 12 വരെ പ്രതിയെ റിമാൻഡിൽ വിട്ടു. ഒളിവിൽ പോയ ഷിബുവിനായി പോലീസ് തെരച്ചിൽ ശക്തമാക്കുകയും ഷിബുവിന്റെ ഫോൺ നമ്പറിന്റെ ടവർ ലൊക്കേഷനുൾപ്പടെ പരിശോധിച്ച് ഇയാളെ അറ്സ്റ്റ് ചെയ്യാനുള്ള നീക്കം നടത്തിയിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച ഉച്ചക്ക് നാടകീയമായി കോടതിയിൽ ഹാജരായത്.

സംഭവത്തിന് ശേഷം തളിപ്പറമ്പ് കരിമ്പം വഴി മഴൂരിലുള്ള ആർഎസ്എസ് കേന്ദ്രത്തിലെത്തിയ ഇയാൾ അവിടെ രണ്ട് ദിവസം രഹസ്യ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നു. ഈ വിവരം ലഭിച്ച കുടിയാന്മല പൊലീസ് പ്രദേശത്ത് ഇയാൾക്കായി തെരച്ചിൽ നടത്തിയിരുന്നു.   ഇയാൾ അവിടെനിന്നും മുങ്ങി തളിപ്പറമ്പ് തൃച്ചംബരത്തുള്ള ആർഎസ്എസ് കാര്യാലയത്തിലാണ് പിന്നീട് ഒളിവിൽ കഴിഞ്ഞത്. ഈ വിവരവും പൊലീസിന് ലഭിച്ചതിനെ തുടർന്ന് പരിശോധനക്ക് തയ്യാറെടുക്കുമ്പോഴാണ് വെള്ളിയാഴ്ച ഉച്ചക്ക്  തളിപ്പറമ്പ് കോടതിയിൽ ഹാജരായത്. പരിക്കേറ്റ കുട്ടികളെ കാണാനായി ഇയാൾ ആശുപത്രിയിൽ എത്തുന്നത് നിരീക്ഷിക്കാനും അറസ്റ്റ് ചെയ്യാനും മഫ്ടിയിലുൾപ്പെടെ പൊലീസുകാരെ വിന്യസിച്ചിരുന്നു. പൊലീസിന്റെ ഈ സമ്മർദങ്ങളാണ് ഇയാളെ കോടതിയിൽ കീഴടങ്ങാൻ പ്രേരിപ്പിച്ചത്. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് ശനിയാഴ്ച കോടതിയെ സമീപിക്കും.  

സംഭവത്തിൽ ഷിബുവിന്റെ മകൻ ഗോകുൽ (ഏഴ‌്), അയൽവാസി ശിവകുമാറിന്റെ മകൻ ഖജൻ കുമാർ (12) എന്നിവർക്കാണ‌് പരിക്കേറ്റത‌്. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ‌്.

 



from Kerala || Deshabhimani ​Online ​News https://ift.tt/2FL6aAj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages