തിരുവനന്തപുരം> നേതൃത്വം നിര്‍ബന്ധിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി. കൊല്ലം സീറ്റില്‍ സുരേഷ് ഗോപിയെ ബിജെപി പരിഗണിക്കുന്നെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് പ്രതികരണം. അതേസമയം, ബിജെപി ഘടകം കേന്ദ്രനേതൃത്വത്തിന് നല്‍കിയ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ടോം വടക്കന്റെ പേരില്ല.
പട്ടിക തയ്യാറാക്കിയതിനുശേഷമായിരുന്നു വടക്കന്റെ ബിജെപി പ്രവേശം.പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, ചാലക്കുടി സീറ്റുകളെ ചൊല്ലിയാണ് ബിജെപിയില്‍ ആശയക്കുഴപ്പം രൂക്ഷമായി നിലനില്‍ക്കുന്നത്.
ടോം വടക്കന്‍ മത്സരിക്കണോ വേണ്ടയോ എന്ന് കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2XVzv21
via IFTTT
No comments:
Post a Comment