ഊരിലേക്കിറങ്ങി... ഗോത്രമനസ്സറിഞ്ഞ‌് ജോയ‌്സ‌് ജോർജ‌് ‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 19, 2019

ഊരിലേക്കിറങ്ങി... ഗോത്രമനസ്സറിഞ്ഞ‌് ജോയ‌്സ‌് ജോർജ‌് ‌

കട്ടപ്പന
ഒരു ജനതയുടെ നിലനിൽപ്പിനായി പോരാട്ട ഭൂമികയിലിറങ്ങി വിജയിച്ച‌് പാർലമെന്റിലെത്തിയ ജോയ‌്സ‌് ജോർജ‌് ‌എംപിയായി നടത്തിയ 4750 കോടിയുടെ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിന്റെ സമഗ്ര മാറ്റത്തിനാണ‌് നാന്ദി കുറിച്ചത‌്. എല്ലാ മേഖലയിലും വികസനമെത്തി.‌ പാർശ്വവൽക്കരിക്കപ്പെട്ടവരോട‌് പക്ഷംചേർന്നും ദരിദ്ര വിഭാഗങ്ങളെ കൈപിടിച്ചുയർത്തിയും ജോയ‌്സ‌് ജോർജ‌് നടത്തിയ വികസന ഇടപെടൽ നാടിന‌് പ്രിയപ്പെട്ടവനാക്കി. ആദിവാസി മേഖലകളിൽ ഗോത്രക്ഷേമ സദസ്സ‌്(ജികെഎസ‌്) സംഘടിപ്പിച്ച‌് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ പിന്തള്ളപ്പെട്ടിരുന്ന ഒരു വിഭാഗത്തെ സമൂഹത്തിന്റെ മുൻനിരയിലേക്ക‌് കൊണ്ടുവരുന്നതിന‌് സഹായിച്ചു. തങ്ങളുടെ ആവശ്യങ്ങളും പരാതികളും പോരായ‌്മകളും എംപിയുടെ മുന്നിൽ നേരിട്ട‌വതരിപ്പിക്കാനുള്ള വേദിയായാണ‌് ആദിവാസി വിഭാഗം ഗോത്രക്ഷേമ സദസ്സ‌ിനെ കണ്ടത്‌. പാർലമെന്റ് അംഗം കോളനികൾ നേരിട്ടെത്തി തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കിയത്‌ ആദിവാസി സമൂഹത്തിന് ആദ്യാനുഭവമായിരുന്നു.

ജില്ലാ കലക്ടർ ചെയർമാനും ഐടിഡിപി പ്രോജക‌്ട് ഓഫീസർ കൺവീനറുമായ കമ്മിറ്റിക്കായിരുന്നു  ജികെഎസിന്റെ ചുമതല. വികസന നായകനായ എംപിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുക‌ളിലെ ജില്ലാതല ഉദ്യോഗസ്ഥരും പട്ടികജാതി– പട്ടികവർഗ കോളനികളിൽ നേരിട്ടെത്തി അവരുടെ പ്രശ‌്നങ്ങൾ കേൾക്കുകയും പരിഹാരം അവിടെവച്ചുതന്നെ കാണുകയും ചെയ്യുന്ന പരിപാടിയാണിത‌്.

മണ്ഡത്തിലെ 318 കുടികളിൽ ഭൂരിഭാഗം കുടികളിലും ജികെഎസ‌് സംഘടിപ്പിച്ചത‌് പുതിയൊരു നാഴികക്കല്ലായി. ആദിവാസി വിഭാഗത്തിന്റെ ജനന മരണ‌‌ സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡില്ലാത്തവരുടെ പ്രശ‌്നങ്ങൾ‌, വീട‌്, ടോയ‌്‌ലറ്റ‌്, കമ്യൂണിറ്റി ഹാൾ, സ‌്കൂൾ, അങ്കണവാടി, പാഠപുസ‌്തകങ്ങൾ, ചികിത്സ സൗകര്യങ്ങൾ, റോഡ‌്, കുടിവെള്ളം, പട്ടയപ്രശ‌്നം, വൈദ്യുതി തടസ്സം,  സർക്കാർ ആശുപത്രികളിലെ അപര്യാപ്‌തത, കുടിയിലെ കുട്ടികളുടെ പഠനാവശ്യങ്ങൾ, സ്‌കോളർഷിപ്പുകൾ, യൂനിഫോമുകൾ, വാഹന സൗകര്യം, വന്യമൃഗങ്ങളുടെ ഉപദ്രവത്തിൽനിന്നും സംരക്ഷണം, മൊബൈൽ ടവറിന്റെ ശക്തി വർധിപ്പിക്കൽ, ഗ്രാന്റുകൾ തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഗോത്രക്ഷേമ സദസ്സിലൂടെ പരിഹരിക്കാൻ കഴിഞ്ഞു.

മേത്തൊട്ടിയിൽ തുടക്കം
വെള്ളിയാമറ്റം പഞ്ചായത്തിലെ മേത്തൊട്ടിയിലാണ‌് ആദ്യമായി ഗോത്രക്ഷേമ സദസ്സ‌് തുടങ്ങിയത‌്. പൂച്ചപ്ര ആദിവാസി കോളനിയിലും അന്നുതന്നെ ഗോത്രക്ഷേമ സദസ്സ‌് നടത്തി ജില്ലയിലെ 318 ആദിവാസിക്കുടികളും നേരിട്ടു സന്ദർശിക്കുന്ന പരിപാടിക്ക‌് തുടക്കമായി. ജോയ‌്സ‌് ജോർജ‌് എംപിയെന്ന നിലയിൽ വിഭാവനം ചെയ‌്തത‌് നടപ്പാക്കിയ ഗോത്രക്ഷേമ സദസ്സ‌് രാജ്യത്തിനുതന്നെ മാതൃകയായ പദ്ധതിയാണ‌്.

ഊരുമൂപ്പന്റെ അധ്യക്ഷതയിൽ കൂടുന്ന ഊരുകൂട്ട തീരുമാനങ്ങൾ നിയമാനുസൃതമായ രേഖയാണ്. അതു വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആദിമ ജനതയും ഒരുമിച്ച് കൈകോർക്കുന്ന പുതിയ വികസന സംസ്‌കാരമാണ് ഗോത്രക്ഷേമ സദസ്സിലൂടെ വിഭാവനം ചെയ്യുന്നത‌്. സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ മുഴുവൻ കുടികളും സന്ദർശിക്കുന്ന ആദ്യത്തെ പാർലമെന്റ‌ംഗമാണ‌് ജോയ‌്സ‌്. തമിഴ‌്നാട്ടിലെ വാൾപ്പാറയിലെത്തി ഇടമലക്കുടിയിലേക്ക‌് 25 കിലോമീറ്റർ വനത്തിലൂടെ നടന്ന‌ാണ‌് ഓരോ കുടികളും സന്ദർശിച്ച‌് അവരുടെ പ്രശ‌്നങ്ങൾ എംപിയെന്ന നിലയിൽ ജോയ‌്സ‌് ജോർജ‌് പരിഹരിച്ച‌ത‌്.

 

കെട്ടിവയ്ക്കാൻ പണം മ്ലാമലയിൽനിന്ന്
സജി തടത്തിൽ
ചെറുതോണി
യാത്രസൗകര്യങ്ങളില്ലാതെ 40 പേരുടെ വിവാഹം മുടങ്ങിയ കുന്നിൻമുകളിൽ  മ്ലാമലയിൽ റോഡെത്തിച്ചു.  എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന് നാമനിർദ്ദേശ പത്രികയോടൊപ്പം കെട്ടിവെയ്ക്കാനുള്ള പണം മ്ലാമലയിലെ ഗ്രാമവാസികൾ നൽകും. വണ്ടിപ്പെരിയാർ പീരുമേട് പഞ്ചായത്തുകളിൽ ചേർന്ന് കിടക്കുന്ന കുടിയേറ്റ ഗ്രാമമാണ് മ്ലാമല. 100 വർഷത്തിലധികമായി ജനങ്ങൾ കുടിയേറി പാർത്തു വരുന്ന ഇവിടേയ്ക്ക് ഇതുവരെയും റോഡ് എത്തിയിരുന്നില്ല. ജോയ്സ് ജോർജ് എംപിയായതിനുശേഷം അഞ്ച് കോടി രൂപ അനുവദിപ്പിച്ചാണ് റോഡ് യാഥാർത്ഥ്യമാക്കിയത്. പ്രധാനമന്ത്രി ഗ്രാം സടക് യോജനയിൽ ഉൾപ്പെടുത്തി കാൻഡിഡേറ്റ് റോഡായിട്ടാണ് മ്ലാമല- ഗ്ലെൻമേരി റോഡ് നിർമിച്ചത്. മ്ലാമല- ഗ്ലെൻമേരി- പുതുവൽ- നൂറ്റിപ്പത്ത് എന്നിവിടങ്ങളിലേക്ക് എത്താൻ 12 കിലോമീർ ചെങ്കുത്തായ കയറ്റം കയറണം. 250 കാർഷിക കുടുംബങ്ങളും  800 തോട്ടം തൊഴിലാളി കുടുംബങ്ങളുമാണ് ഇവിടെ താമസിക്കുന്നത്. റോഡും വഴിയും ഇല്ലാത്തതിനെ തുടർന്ന് 40 ൽ അധികം ചെറുപ്പക്കാരുടെ വിവാഹം മുടങ്ങിയിരുന്നു. വഴിയില്ലാത്ത സ്ഥലത്തേക്ക് പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കാൻ ആരും തയ്യാറായിരുന്നില്ല. ഇവിടെ നിന്നുള്ള പെൺകുട്ടികളുടെ വിവാഹവും നടക്കാതെ വന്നു. റോഡ് നിർമാണം പൂർത്തിയായതോടെ പകുതിയോളം ചെറുപ്പക്കാരുടെ വിവാഹം നടന്നു കഴിഞ്ഞു. ഈ കുന്നിൻമുകളിൽ എത്തുന്ന ആദ്യത്തെ പാർലമെൻറംഗമാണ് ജോയ്സ് ജോർജെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇണ്ടൻചോലയിലേക്കുള്ള റോഡും നിർമിച്ചു കൊടുക്കുന്ന ദൗത്യവും ജനങ്ങൾ ജോയ്സ് ജോർജിനെ ഏൽപ്പിച്ചിട്ടുണ്ട്.

നാമനിർദ്ദേശ പത്രികയോടൊപ്പം കെട്ടിവെയ്ക്കുന്നതിനുള്ള 25000 രൂപയാണ് ഗ്രാമവാസികൾ സ്വരൂപിക്കുന്നത്. ഇ  എസ് ബിജിമോൾ എംഎൽഎ വഴിയാണ് കെട്ടിവെയക്കുന്നതിനുള്ള തുക നൽകുന്നതിനുള്ള താൽപ്പര്യം ഗ്രാമവാസികൾ അറിയിച്ചത്. ഗ്രാമവാസികളുടെ തീരുമാനത്തിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് പറഞ്ഞു.

 

 



from Kerala || Deshabhimani ​Online ​News https://ift.tt/2HFCxSa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages