ആധുനിക കേരളത്തിന്റെ ശിൽപ്പിയും കമ്യൂണിസ്റ്റ‌് പ്രസ്ഥാനത്തിന്റെ നേതാവുമായ ഇം എം എസിന്റെ അനുസ‌്മരണദിനം സംസ്ഥാനത്ത‌് വിപുലമായി ആചരിച്ചു. സിപിഐ എമ്മിന്റെയും വർഗബഹുജനസംഘടനകളുടെയും നേതൃത്വത്തിൽ പുഷ‌്പാർച്ചന, പതാക ഉയർത്തൽ, അനുസ‌്മരണയോഗങ്ങൾ, കുടുംബയോഗങ്ങൾ, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.
തിരുവനന്തപുരത്ത‌് നിയമസഭയുടെ മുന്നിലെ ഇ എം എസ‌് പാർക്കിലെ അനുസ‌്മരണത്തിൽ സമൂഹത്തിന്റെ നാനാതുറയിൽനിന്നുള്ളവർ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ, ഭരണ പരിഷ‌്കാര കമീഷൻ ചെയർമാൻ വി എസ‌് അച്യുതാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ ഇ എം എസ‌് പ്രതിമയിൽ പുഷ‌്പാർച്ചന നടത്തി. സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ, മേയർ വി കെ പ്രശാന്ത‌്, എൽഡിഎഫ‌് സ്ഥാനാർഥികളായ സി ദിവാകരൻ, അഡ്വ. എ സമ്പത്ത‌് എന്നിവരും പുഷ‌്പാർച്ചനയിൽ പങ്കെടുത്തു.
കോടിയേരി ബാലകൃഷ‌്ണൻ അനുസ‌്മരണ പ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ എന്നിവരും സംസാരിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാർ, കോലിയക്കോട‌് എം കൃഷ‌്ണൻനായർ, വി ശിവൻകുട്ടി, ചെറിയാൻ ഫിലിപ്പ‌്, ഇ എം എസിന്റെ മകൾ ഇ എം രാധ, കുടുംബാംഗങ്ങൾ തുടങ്ങിയവരും സന്നിഹിതരായി.
ഇ എം എസ‌് അക്കാദമിയിൽ അനുസ‌്മരണ സമ്മേളനം പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു. കോടിയേരി ബാലകൃഷ‌്ണൻ അധ്യക്ഷനായി. ചിന്ത പബ്ലിഷേഴ‌്സ‌് പ്രസിദ്ധീകരിക്കുന്ന ‘കേരളത്തിലെ കമ്യൂണിസ്റ്റ‌് പാർടിയുടെ ചരിത്രം’ രണ്ടും മൂന്നും ഭാഗങ്ങൾ പുസ‌്തകം മുഖ്യമന്ത്രി പ്രകാശനം ചെയ‌്തു. വി എസ‌് അച്യുതാനന്ദൻ ഏറ്റുവാങ്ങി. എം വിജയകുമാർ, ഡോ. വി ശിവദാസൻ, കാട്ടാക്കട ശശി, പുത്തൻകട വിജയൻ, ഐ ബി സതീഷ‌് എംഎൽഎ, കെ എസ‌് സുനിൽകുമാർ, കെ സുകുമാരൻ എന്നിവർ പങ്കെടുത്തു. ആനാവൂർ നാഗപ്പൻ സ്വാഗതം പറഞ്ഞു.

സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിൽ സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി. ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ‌്മാരക മന്ദിരത്തിൽ ആനാവൂർ നാഗപ്പനും പതാക ഉയർത്തി. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിൽ റസിഡന്റ‌് എഡിറ്റർ പി എം മനോജ‌് പതാക ഉയർത്തി. ഏഴാച്ചേരി രാമചന്ദ്രൻ അനുസ‌്മരണപ്രഭാഷണം നടത്തി. പി എം മനോജ‌് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി അനിൽകുമാർ സ്വാഗതം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Co1aiH
via IFTTT
No comments:
Post a Comment