കുടുംബശ്രീ ‘പൊതിച്ചോറ‌്’ പദ്ധതി; ഉച്ചഭക്ഷണം ഇനി ഓഫീസിലെത്തും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

കുടുംബശ്രീ ‘പൊതിച്ചോറ‌്’ പദ്ധതി; ഉച്ചഭക്ഷണം ഇനി ഓഫീസിലെത്തും

മലപ്പുറം > മലപ്പുറം സിവിൽ സ‌്റ്റേഷനിലെ വിവിധ സർക്കാർ ഓഫീസുകളിൽ ജോലിചെയ്യുന്നവർ ഉച്ചഭക്ഷണത്തിനായി അലയേണ്ട. വീടുകളിൽ പാകംചെയ‌്ത‌ ചോറും കറിയും ഉൾപ്പെടെ വെള്ളിയാഴ‌്ചമുതൽ ഓഫീസിലെത്തും.  ‘പൊതിച്ചോറ‌് പദ്ധതി’ കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിലാണ‌് നടപ്പിലാക്കുന്നത‌്. 9744410738 നമ്പറിലോ, ജില്ലാ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിലോ വിളിച്ച‌് ഓർഡർചെയ‌്താൽ ഭക്ഷണം റെഡി. വെള്ളിയാഴ‌്ച പകൽ 12ന‌് ജില്ലാ കുടുംബശ്രീ മിഷനിലെ ജീവനക്കാർക്ക‌് ഭക്ഷണം വിതരണംചെയ‌്ത‌് പദ്ധതിക്ക‌് തുടക്കമാകും.

സ‌്റ്റീൽ പാത്രങ്ങളിലാണ‌് ഭക്ഷണം എത്തിക്കുക. തിളപ്പിച്ചാറ്റിയ കുടിവെള്ളവും ഉണ്ടാകും. ആവശ്യപ്പെട്ടാൽ വാഴയിലയിലും  ഭക്ഷണംകിട്ടും. ഭക്ഷണാവശിഷ്ടങ്ങളും തിരിച്ചുകൊണ്ടുപോകും. ആദ്യഘട്ടത്തിൽ സിവിൽസ‌്റ്റേഷനിലെ സർക്കാർ ഓഫീസുകളിൽ നടപ്പാക്കുന്ന പദ്ധതി  പിന്നീട‌് സ്വകാര്യ ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. ഉച്ചഭക്ഷണത്തിനുപുറമെ വൈകുന്നേരങ്ങളിൽ ചപ്പാത്തിയും കറിയും നൽകും. പദ്ധതി കാര്യക്ഷമമായി പ്രവർത്തിക്കുന്നതോടെ പ്രഭാതഭക്ഷണം നൽകാനും ആലോചനയുണ്ട‌്. 



from Kerala || Deshabhimani ​Online ​News https://ift.tt/2SykqiP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages