സീറ്റ് തർക്കം: ബിജെപി ചർച്ച വഴിമുട്ടി; പുനഃസംഘടനയിൽ മുരളീധര വിഭാഗം ഔട്ട് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

സീറ്റ് തർക്കം: ബിജെപി ചർച്ച വഴിമുട്ടി; പുനഃസംഘടനയിൽ മുരളീധര വിഭാഗം ഔട്ട്


ബിഡിജെഎസുമായുള്ള തർക്കവും സീറ്റിനുവേണ്ടിയുള്ള നേതാക്കളുടെ മത്സരവും ബിജെപിയുടെ സ്ഥാനാർഥി നിർണയം പ്രതിസന്ധിയിലാക്കി. സ്ഥാനാർഥികളെ ആദ്യം പ്രഖ്യാപിക്കുമെന്ന്ർ വീരവാദം മുഴക്കിയ ബിജെപിയിൽ തർക്കംമൂലം  ചർച്ച തന്നെ സ്തംഭിച്ചു.

ബിഡിജെഎസിന് അഞ്ചു സീറ്റ് നൽകാൻ ബിജെപി തയ്യാറായിട്ടുണ്ട്. എന്നാൽ, തൃശൂരും കൊല്ലവും ഉൾപ്പെടെയുള്ള സീറ്റുകൾ വേണമെന്നാുണ്് ബിഡിജെഎസ് പറയുന്നത്്. ഇതിൽ തൃശൂർ  വിട്ടുകൊടുക്കരുതെന്നാണ് ആർഎസ്എസ് ആവശ്യം. സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് വി മുരളീധരപക്ഷവും തൃശൂർ ജില്ലാ കമ്മിറ്റിയും സമ്മർദം ചെലുത്തുന്നുണ്ട്. എന്നാൽ, തുഷാർ വെള്ളാപ്പള്ളി മത്സരിക്കുകയാണെങ്കിൽ തൃശൂർ നൽകണമെന്നാണ് അമിത്ഷാ പറഞ്ഞിരിക്കുന്നത്.തുഷാർ മത്സരിക്കുകയാണെങ്കിൽ എസ്എൻഡിപിയിലെ സ്ഥാനം രാജിവയ്ക്കളണമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനവും ബിഡിജെഎസിലും സംഘപരിവാറിലും  ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.  തിരുവനന്തപുരത്ത് കുമ്മനത്തെ ഇറക്കി ശ്രീധരൻപിള്ളയെ വെട്ടാനുള്ള രാജഗോപാൽ‐ കൃഷ്ണദാസ് പക്ഷത്തിന്റെ നീക്കത്തിന് കേന്ദ്രത്തിൽനിന്ന് അനുമതി കിട്ടിയിട്ടില്ല.

ബിഡിജെഎസിന് അഞ്ചു സീറ്റ് നൽകിയതിനാൽ  ശോഭ സുരേന്ദ്രൻ, ബി ഗോപാലകൃഷ്ണൻ, കെ പി ശ്രീശൻ തുടങ്ങിയവർക്ക്  സീറ്റ് ലഭിക്കുന്ന കാര്യം സംശയമാണ്. ഓരോ മണ്ഡലത്തിലേക്കും രണ്ടും മൂന്നും നേതാക്കളാണ്  അവകാശവാദമുന്നയിക്കുന്നത്ൻ. തൃശൂർ ബിഡിജെഎസിനു നൽകിയാൽ പത്തനംതിട്ട യാണ്‌ കെ സുരേന്ദ്രൻ ആവശ്യപ്പെടുന്നത്. എന്നാൽ, ഇവിടെ എം ടി രമേശ്  ചരടുവലി നടത്തുന്നുണ്ട്. കിട്ടിയില്ലെങ്കിൽ പിന്നെ കോഴിക്കോടാണ് രമേശിനു നോട്ടം. അവിടെ യുവമോർച്ച നേതാവ് പ്രകാശ്ബാബു രംഗത്തുണ്ട്.

പുനഃസംഘടനയിൽ മുരളീധര വിഭാഗം ഔട്ട്
വി മുരളീധരൻ വിഭാഗത്തെ അവഗണിച്ച്ട ബിജെപി സംസ്ഥാന സമിതിയിലേക്ക്ു ശ്രീധരൻപിള്ളയുടെ നാമനിർദേശം. അമ്പതോളം പേരെ നാമനിർദേശം ചെയ്തധതിൽ  മുരളീധരപക്ഷത്തുനിന്ന്  പുറത്താക്കിയ വി വി രാജേഷ്ദ മാത്രമാണുള്ളത്ത. വിശ്വസ്ത്ർ മാത്രമുള്ള പുനഃസംഘടനാ പട്ടിക പി എസ്േ ശ്രീധരൻപിള്ള അതീവ രഹസ്യമായി വ്യാഴാഴ്ചമയാണ്ാ ഇറക്കിയത്ാ. ഗ്രൂപ്പുവഴക്കും പ്രതിഷേധവും ഭയന്ന്ര ജില്ലാ പ്രസിഡന്റുമാർക്ക്ു അതത്‌ ജില്ലകളിലെ പേരുമാത്രമാണ്ു അയച്ചുകൊടുത്തത്യ.
 



from Kerala || Deshabhimani ​Online ​News https://ift.tt/2NL40D9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages