നിയന്ത്രണം വിട്ട കാർ ഇടിച്ച് വഴിയാത്രക്കാരായ സഹോദരികൾ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 4, 2019

നിയന്ത്രണം വിട്ട കാർ ഇടിച്ച് വഴിയാത്രക്കാരായ സഹോദരികൾ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്

ഏറ്റുമാനൂർ > നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറി വഴിയാത്രക്കാരായ സഹോദരികൾ മരിച്ചു. അമ്മയ്ക്ക് ഗുരുതര പരിക്ക്. പേരൂര്‍ കാവുംപാടം കോളനിയില്‍ ആതിര വീട്ടില്‍ അന്നു (19), നീനു (16) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ലെജി (45)യെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.



തിങ്കളാഴ്ച പകൽ 1.45 ന് ബൈപ്പാസ് റോഡിൽ കണ്ടംചിറ കവലയ്ക്കും പള്ളികൂടം കവലയ്ക്കും മധ്യേ പേരൂര്‍കാവ് ക്ഷേത്രത്തിന് പിന്‍ഭാഗത്തു വെച്ചായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് അമ്മയെയും രണ്ടു മക്കളെയും ഇടിച്ചു തെറുപ്പിച്ച ശേഷം റോഡിന് സമീപത്തെ പുരയിടത്തിൽ ഇടിച്ചു കയറി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ മൂന്നു പേരെയും ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിച്ചെങ്കിലും രണ്ടു പെൺകുട്ടികളുടെയും ജീവൻ രക്ഷിക്കാനായില്ല.



അപകടത്തിൽ ഗുരതരമായി പരിക്കേറ്റ അമ്മ ലെജി അബോധാവസ്ഥയിൽ തുടരുകയാണ്. കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഏറ്റുമാനൂർ,ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്തെത്തി.



from Kerala || Deshabhimani ​Online ​News https://ift.tt/2Hen2R0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages