ഇടമൺ–-കൊച്ചി വൈദ്യുതി ലൈൻ ഈ മാസം പൂർത്തിയാക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

ഇടമൺ–-കൊച്ചി വൈദ്യുതി ലൈൻ ഈ മാസം പൂർത്തിയാക്കും


തിരുവനന്തപുരം
രണ്ട‌് ദശാബ്ദം നീണ്ട കാത്തിരിപ്പിനൊടുവിൽ ഇടമൺ–-കൊച്ചി  400 കെവി വൈദ്യുതി ലൈൻ നിർമാണം ഈ മാസം പൂർത്തിയാകും. 148 കിലോമീറ്റർ, 447 കൂറ്റൻ ടവറുകൾ, 2000 മുതൽ 2500 മെഗാവാട്ട‌് എത്തിക്കുന്നതിനുള്ള ശേഷി,  ആധുനിക സുരക്ഷാ സംവിധാനങ്ങളാടുകൂടിയ ഡബിൾ സർക്യൂട്ട‌് ലൈൻ എന്നിവയാണ‌് പൂർത്തീകരിക്കുന്നത‌്.

അവസാനഘട്ടത്തിലുള്ള ഏഴ‌് ടവറുകളുടെ നിർമാണമാണ‌് ഇപ്പോൾ നടക്കുന്നത‌്. ദക്ഷിണേന്ത്യയിലെ പ്രധാന പവർ ഹൈവേകളിലൊന്നായി മാറുന്ന ഈ പദ്ധതി  കേരളത്തിന്റെ  വൈദ്യുതി മേഖലയുടെ കുതിച്ചു ചാട്ടത്തിന‌് വഴിയൊരുക്കും. വർഷങ്ങളായി മുടങ്ങികിടന്ന പദ്ധതിക്ക‌് ജീവൻ വച്ചത‌് എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ‌്. കേരളത്തിന‌് പുറത്തു നിന്ന‌് വൈദ്യുതി കൊണ്ടു വരുന്നതിനുള്ള ഈ പദ്ധതിക്കായുള്ള ചർച്ച തുടങ്ങിയത‌് തൊണ്ണുറുകളുടെ അവസാനമാണ‌്. തമിഴ‌്നാട്ടിലെ കൂടംകുളം ആണവ വൈദ്യുതി നിലയത്തിൽ നിന്ന‌് കേരളത്തിനുള്ള വിഹിതം കൊണ്ടു വരുന്നതിന‌് അനിവാര്യമായ ലൈനെന്ന പ്രത്യേകതയും ഇതിനുണ്ട‌്. 2008 ൽ നിർമാണം തുടങ്ങി 2010ൽ പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. സ്ഥലം ഏറ്റെടുപ്പിലെ പ്രശ്നം പദ്ധതി തടസപ്പെടുത്തി.   മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി പുനരാരംഭിക്കാൻ മുന്നിട്ടിറങ്ങി.  സ്ഥലം ഏറ്റെടുക്കലിലെ പ്രശ്നം അർഹമായ നഷ്ടപരിഹാരം കൃത്യമായി ലഭ്യമാക്കി പരിഹരിച്ചു.  വൈദ്യുതി വകുപ്പും പവർഗ്രിഡ‌് കോർപറേഷനും തുടർ നടപടികൾ സ്വീകരിച്ചു.

പുറത്തു നിന്ന‌് പ്രസരണനഷ്ടം കുറച്ച‌് വൈദ്യുതി എത്തിക്കുന്നതിന‌് ഇതു മൂലം കഴിയും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന‌് കൂടുതൽ വൈദ്യുതി എത്തിക്കുന്നതിനുള്ള ഇടനാഴിയുടെ അഭാവവും ഇതോടെ പരിഹരിക്കും. ആയിരം കോടിയിലേറെയാണ‌് പദ്ധതിയുടെ നിർമാണ ചെലവ‌്.  തിരുനെൽവേലി–- ഇടമൺ, ഉദുമൽപേട്ട–-കൊച്ചി ലൈനുകൾ നേരത്തെ പൂർത്തിയായിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2ECchoC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages