തിരുവനന്തപുരം> സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ‘ബോയൻ’, ‘കോടാങ്കി നായിക്കൻ’, ‘നായിഡു’ എന്നീ ജാതിവിഭാഗങ്ങളെ സംസ്ഥാനത്തെ പിന്നോക്കവിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
എൽഡിഎഫ് സർക്കാർ ചുമതലയേറ്റതു മുതൽ ഈ വിഷയം ഗൗരവത്തോടെ പരിഗണിച്ചു. കിർത്താഡ്സിന്റെ പഠന റിപ്പോർട്ടുകളുടെയും തെളിവെടുപ്പുകളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന പിന്നോക്കവിഭാഗ കമീഷൻ ഈ സമുദായങ്ങളെ സംസ്ഥാനത്തെ മറ്റ് പിന്നോക്കവിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താനായി ശുപാർശ ചെയ്തു. ഇത് മന്ത്രിസഭ പരിഗണിക്കുകയും മലബാർ പ്രദേശത്തെ ബോയൻ സമുദായത്തിന് ലഭിച്ചുകൊണ്ടിരുന്ന ഒബിസി ആനുകൂല്യം സംസ്ഥാനത്ത് മുഴുവൻ വ്യാപകമാക്കാൻ തീരുമാനിച്ചു. ബോയൻ, കോടാങ്കി നായിക്കൻ, നായിഡു എന്നീ സമുദായങ്ങളെ സംസ്ഥാനത്തെ മറ്റ് പിന്നോക്ക വിഭാഗ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. അനുസൃതമായി കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തും.
ഏറെക്കാലമായി പിന്നാക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന സമുദായങ്ങൾക്കാണ് എൽഡിഎഫ് സർക്കാർ അർഹമായ ആനുകൂല്യം ലഭ്യമാക്കുന്നതെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2XD6gRc
via IFTTT
No comments:
Post a Comment