ദുര്‍മന്ത്രവാദത്തിനിരയായ യുവാവിന്റെ മരണം: ചികിത്സാകേന്ദ്രത്തില്‍ നിര്‍ബന്ധിച്ച് കൊണ്ടുപോയത് സഹോദരനെന്ന് ആരോപണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 4, 2019

ദുര്‍മന്ത്രവാദത്തിനിരയായ യുവാവിന്റെ മരണം: ചികിത്സാകേന്ദ്രത്തില്‍ നിര്‍ബന്ധിച്ച് കൊണ്ടുപോയത് സഹോദരനെന്ന് ആരോപണം

നിലമ്പൂര്‍ > മഞ്ചേരി കരുളായിയില്‍ ദുര്‍മന്ത്രവാദത്തിനിരയായി യുവാവ് മരിച്ചത് വ്യാജചികിത്സാ കേന്ദ്രത്തിലെ കൊടിയ പീഡനം മൂലമെന്ന് ആരോപണം ശക്തമാകുന്നു. മരിച്ച ഫിറോസിനെ മുജാഹിദ് പ്രവര്‍ത്തകരായ സഹോദരന്‍ സഫര്‍ അലിയും സഹോദരന്റെ ഭാര്യ പിതാവും ചേര്‍ന്ന് നിര്‍ബന്ധിച്ച് കൊണ്ട് പോയതിനാലാണ് മരണത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

സൗദി അറേബ്യയില്‍ 18 വര്‍ഷമായി ജോലിചെയ്തുവരുന്ന ഫിറോസിന് ലിവര്‍ സീറോസിസ്  പിടിപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ആയുര്‍വേദ മരുന്ന് കഴിച്ചിരുന്ന സമയത്താണ് മന്ത്രവാദികള്‍ കുടുംബങ്ങളെ സ്വാധീനിച്ചത്. സഹോദരന്‍ സഫര്‍ അലിയും സഹോദരന്റെ ഭാര്യ പിതാവും ചേര്‍ന്നാണ് മഞ്ചേരി ചെരണിയിലെ ചികിത്സാ കേന്ദ്രത്തിലേക്ക് എത്തിച്ചത്.

കരള്‍ രോഗമില്ലെന്നും വയറ്റില്‍ ഗണപതിയാണെന്നും അതിനെ ഇല്ലാതാക്കാന്‍ കേന്ദ്രത്തില്‍ നിര്‍ത്തി ചികിത്സിപ്പിക്കണമെന്നും കുടുംബത്തെ ഇവര്‍ വിശ്വസിപ്പിച്ചു. ഒരു ദിവസത്തിന് 10,000 രൂപയാണ് പണം വാങ്ങിയിരുന്നത്. 26 ദിവസം അവിടെ നിര്‍ത്തി ഭക്ഷണം നല്‍കാതെയും ശാരീരികമായും പീഡിപ്പിച്ചുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ലിവര്‍ സിറോസിസ് ബാധിതന് മരുന്നുകള്‍ നല്‍കാതെ മന്ത്രവാദത്തിനിരയാക്കി; മലപ്പുറത്ത് യുവാവ് മരിച്ചു-സുഹൃത്തിനയച്ച സന്ദേശം പുറത്ത്

ചുമയും കഫക്കെട്ടും മൂര്‍ച്ഛിച്ചതോടെ ഇയാള്‍ മരുന്ന് ആവശ്യപ്പെട്ടു കരഞ്ഞുവെങ്കിലും നല്‍കിയില്ല. രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ സിദ്ധനും മറ്റു രണ്ടുപേരും ചേര്‍ന്ന് ബലം പിടിച്ചു വീണ്ടും മുറിയില്‍ കൊണ്ടിട്ടു. രോഗം മൂര്‍ച്ഛിച്ച് മരണാസന്നനായതോടെ വീട്ടിലേക്ക് തിരിച്ചയച്ചു. രോഗ്യവാനായിരുന്ന അവസ്ഥയിലാണ് ചികിത്സാ കേന്ദ്രത്തില്‍ കൊണ്ടാക്കിയിരുന്നത്.

എന്നാല്‍ നടക്കാനോ ഇരിക്കാനോ പറ്റാതെ ക്ഷീണിച്ച അവസ്ഥയിലാണ് വീട്ടിലെത്തിച്ചത്. തന്റെ ജിദ്ദയിലെ സുഹൃത്തായ ഷാജിക്കാണ് മരിക്കുന്നതിന് രണ്ടുദിവസം മുന്‍പ് ഫിറോസ് ഓഡിയോ അയച്ചുകൊടുത്തത്. ആരും ഇനി ചതിയില്‍പ്പെടരുതെന്നും, ചികിത്സകനെതിരേ നടപടിയെടുക്കാന്‍ ശ്രമിക്കണമെന്നും ഓഡിയോയില്‍ ഫിറോസ് പറയുന്നുണ്ടായിരുന്നു. ശനിയാഴ്‌ചയാണ് ഫിറോസ് മരണപ്പെട്ടത്. സിദ്ധനെതിരേ പരാതിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2HiJBEl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages