ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക്‌ സുപ്രീംകോടതി നീക്കി; കേസ്‌ തുടരും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക്‌ സുപ്രീംകോടതി നീക്കി; കേസ്‌ തുടരും

ന്യൂഡൽഹി> ക്രിക്കറ്റ്‌ താരം ശ്രീശാന്തിന്‌ ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക്‌ നീക്കി. വിചാരണ കോടതി കുറ്റവിമുക്‌തനാക്കിയിട്ടും വിലക്ക്‌ തുടരുന്ന ബിസിസിഐ നടപടി അനീതിയാണെന്ന്‌ ചൂണ്ടിക്കാട്ടി ശ്രീശാന്ത്‌ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ്‌ വിധി.

ശ്രീശാന്തിന്റെ വാദം കേട്ട് മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്നും ക്രിമിനൽ കേസും അച്ചടക്ക നടപടിയും രണ്ട് ആണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ശിക്ഷ കാലാവധി പുനഃനിർണയിക്കാൻ സുപ്രീം കോടതി ബി സി സി ഐയോട് നിർദേശിച്ചു.

അതേസമയം അച്ചടക്ക നടപടിയിൽ പിഴവുണ്ടെന്നും  ശ്രീശാന്തിന്റെ പരാതി മൂന്ന്‌ മാസത്തിനകം തീർപ്പാക്കണമെന്നും കോടതി പറഞ്ഞു. ജസ്‌റ്റിസുമാരായ അശോക്‌ ഭൂഷൺ, കെ എം ജോസഫ്‌ എന്നിവരടങ്ങിയ ബെഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌.

2013ലെ വാതുവെയ്‌പ്പ്‌ കേസിൽ ഇപ്പോളും തുടരുന്ന ബിസിസിഐ വിലക്കിനെതിരെയാണ്‌ ശ്രീശാന്ത്‌ ഹർജി നൽകിയത്‌. ഇംഗ്ലീഷ്‌ കൗണ്ടി കളിക്കാൻ അവസരമുണ്ടായിട്ടും പോകാൻ കഴിയുന്നില്ലെന്ന്‌ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
 
 



from Kerala || Deshabhimani ​Online ​News https://ift.tt/2F5RtWJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages