തിരുവനന്തപുരം > മ്യൂസിയങ്ങളെ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കിയത്. കഥ പറയുന്ന മ്യൂസിയങ്ങള്‍ എന്ന നൂതന രീതിയില്‍ മ്യൂസിയങ്ങളെ പരിവര്‍ത്തനപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചു. ലോക പൈതൃക പട്ടികാ സാധ്യതാ ലിസ്റ്റിലുള്ള പത്മനാഭപുരം കൊട്ടാരം സൗന്ദര്യവല്‍ക്കരിച്ചു. പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിയങ്ങളെ ആധുനിക രീതിയില്‍ നവീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
തിരുവനന്തപുരം മ്യൂസിയത്തിന്റെ സമഗ്രവികസനത്തിനായി ഇരുപത് കോടിയുടെ പദ്ധതി നടപ്പാക്കുന്നു. ആര്‍ട്ട് ഗ്യാലറി, നാപ്പിയര്‍ മ്യൂസിയം, നാച്വുറല്‍ ഹിസ്റ്ററി മ്യൂസിയം തുടങ്ങിയവയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കാണ് തുക വിനിയോഗിക്കുന്നത്.
കണ്ണൂരില്‍ തെയ്യം മ്യൂസിയം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൈത്തറി മ്യൂസിയത്തിന് പദ്ധതി തയ്യാറാക്കുന്നു. വയനാട് കുങ്കിച്ചിറയില്‍ 1.5 കോടി രൂപ ചെലവഴിച്ച് മ്യൂസിയം ആരംഭിക്കും. എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയം സ്ഥാപിക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്.
from Kerala || Deshabhimani Online News https://ift.tt/2T9D6uB
via IFTTT
No comments:
Post a Comment