വടകര എല്‍ഡിഎഫ് തിരിച്ചുപിടിക്കും: പി ജയരാജന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

വടകര എല്‍ഡിഎഫ് തിരിച്ചുപിടിക്കും: പി ജയരാജന്‍

കണ്ണൂര്‍ > വടകര ലോക്‌സഭാ മണ്ഡലം ഇത്തവണ എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്ന് പി ജയരാജന്‍. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നല്ല ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ആര്‍എസ്എസ്സിനെ ഫലപ്രദമായി എതിര്‍ക്കുന്ന തനിക്കെതിരെ ശക്തമായ നിലപാടാണ് അവര്‍ എക്കാലവും സ്വീകരിക്കുന്നത്. 1999ല്‍ തിരുവോണ ദിവസമാണ് ആര്‍എസ്എസ്സുകാര്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ആ എതിര്‍പ്പ് ഇപ്പോഴും തുടരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തകനെന്ന നിലയ്ക്ക് താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കറിയാം.

വര്‍ഗീയ-- തീവ്രവാദ ശക്തികള്‍ ഏതെല്ലാം നിലയ്ക്ക് എതിര്‍ത്താലും ജനാധിപത്യവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കാന്‍ താല്‍പര്യമുള്ള എല്ലാ ജനങ്ങളും പിന്തുണയ്ക്കും, സഹായിക്കും. തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാണ്. വ്യക്തികള്‍ അവര്‍ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയത്തിന്റെ പ്രതീകങ്ങളാണ്. വ്യക്തിപരമായ വിരോധമാണ് പ്രകടിപ്പിക്കുന്നതെങ്കില്‍ മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ അതു ചെവിക്കൊള്ളാന്‍ പോകുന്നില്ല-- ജയരാജന്‍ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2HovgWW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages