വര്‍​ഗീയതയെ പ്രതിരോധിക്കാന്‍ ക്യാമ്പസുകള്‍ മുന്നില്‍: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 31, 2019

വര്‍​ഗീയതയെ പ്രതിരോധിക്കാന്‍ ക്യാമ്പസുകള്‍ മുന്നില്‍: മുഖ്യമന്ത്രി


വർ​ഗീയതയെ പ്രതിരോധിക്കുന്നതിൽ കലാലയങ്ങൾ മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർ​ഗീയതയോട് സമരസപ്പെടുന്നവരോട് പട നയിച്ച് മുന്നേറുന്ന ക്യാമ്പസുകൾ കേരളത്തിന്റെ അഭിമാനമാണ്. നാല് വോട്ടിനുവേണ്ടി വർ​ഗീയതയെ പ്രീണിപ്പിക്കരുത്. വർ​ഗീയതയെ പ്രതിരോധിക്കാനായി യുവതലമുറയുടെ മനസ്സിൽ മതനിരപേക്ഷത വളർത്തണം. ഇതിനുള്ള വേദിയായി യുവജനോത്സവങ്ങൾ മാറട്ടെയെന്ന് കേരള സർവകലാശാല യുവജനോത്സവസമാപനസമ്മേളനം ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.

ക്യാമ്പസുകൾ കൂടുതൽ സർ​ഗാത്മകമായി മാറേണ്ട കാലമാണിത‌്.  രാജ്യത്തെ ബഹുസ്വരത തകർക്കാനുള്ള നീക്കം സംഘടിതമായി നടക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാൻ വലിയ ശ്രമം നടക്കുന്നുണ്ട്. ഇതിൽനിന്നെല്ലാം കേരളം വേറിട്ട് നിൽക്കുന്നത് അഭിമാനകരമാണ‌്.  ഒരു ശബ്ദംമാത്രം മതിയെന്നും എതിർശബ്ദം പാടില്ലെന്നുമാണ് സംഘപരിവാർ പറയുന്നത്. ഇത് ജനാധിപത്യത്തിന് വെല്ലുവിളിയാണ്. ഇന്ത്യയിലെ ക്യാമ്പസുകൾക്ക് നേരെയും വർ​ഗീയശക്തികൾ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഇത് രാജ്യത്തിന്റെ ഭാവി അപകടത്തിലല്ലെന്നാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി  പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2uCu2zE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages