തിരുവനന്തപുരം > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലുള്ള തൊളിക്കോട് ജമാഅത്ത് മുൻ ഇമാം ഷെഫീഖ് അൽ ഖാസിമി (37)യെ തിങ്കളാഴ‌്ച പൊലീസ‌് കസ‌്റ്റഡിയിൽ വാങ്ങും. ഇതിനായി നെടുമങ്ങാട് കോടതിയിൽ പൊലീസ‌് അപേക്ഷ നൽകും. കൂടുതൽ തെളിവെടുപ്പിനാണ‌് കസ‌്റ്റഡിയിൽ വാങ്ങുന്നത‌്.
ഷെഫീഖ് അൽ ഖാസിമിയേയും സഹായി പെരുമ്പാവൂർ സ്വദേശിയും ബന്ധുവുമായ ഫാസിലിനെയും മധുര കളവാസൽ ക്ഷേത്രത്തിനു സമീപത്തെ അർച്ചന ലോഡ്ജിൽ നിന്നാണ‌് പിടികൂടിയത്.ചോദ്യം ചെയ്യലിൽ പൊലീസിനെ വഴിതെറ്റിക്കാൻ അൽ ഖാസിമി ശ്രമിച്ചെങ്കിലും പൊലീസിന്റെ ഇടപെടലിൽ എല്ലാം സമ്മതിക്കുകയായിരുന്നു.
ഇയാളെ പിടികൂടുമ്പോൾ 16,000 രൂപ മാത്രമേ കൈവശമുണ്ടായിരുന്നുള്ളൂ. എന്നാൽ, നേരത്തെ ചിലർ നാലു ലക്ഷംരൂപ വീതം ഇയാൾക്ക‌് നൽകിയിരുന്നതായി പൊലീസിന‌് വിവരം ലഭിച്ചിരുന്നു. എന്നാൽ, ഇങ്ങനെ പണം ലഭിച്ചിട്ടില്ലെന്നാണ‌് പൊലീസിനോട‌് ഇയാൾ പറഞ്ഞത‌്.
from Kerala || Deshabhimani Online News https://ift.tt/2Tzqj43
via IFTTT
No comments:
Post a Comment