തൊടുപുഴ> തൊടുപുഴയ്ക്ക്‌സമീപം കുമാരമംഗലത്ത് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വ്യക്തി. 2008 - ല്‍ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്‍ പരിധിയില്‍ റജിസ്റ്റര്‍ ചെയ്ത വിജയരാഘവന്‍ കൊലക്കേസിലെ പ്രതിയാണ് അരുണ്‍ ആനന്ദ്. തിരുവനന്തപുരത്ത് ആറ് കേസുകളാണ് അരുണിനെതിരെ ഉള്ളത്. സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശിനിയായ യുവതിയുടെ മക്കളാണ് ക്രൂരമര്‍ദ്ദനത്തിന് വിധേയരായത്. യുവതിയെ തിരുവനന്തപുരത്താണ് വിവാഹം ചെയ്തിരുന്നത്. ഭര്‍ത്താവ് എഴുമാസം മുന്‍പ് ഹൃദയാഘാതം മൂലം മരിച്ചു. ഇതിനു ശേഷം ഇദ്ദേഹത്തിന്റെ ബന്ധുവായ അരുണുമായി യുവതി ബന്ധംസ്ഥാപിച്ച് തൊടുപുഴയ്ക്ക് സമീപം കുമാരമംഗലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ക്രൂരസ്വഭാവമാണ് ഇയാള്‍ പ്രകടിപ്പിച്ചിരുന്നതെന്ന വിവരമാണ് പുറത്തുവന്നത്. യുവതിയെയും ഇയാള്‍ മര്‍ദ്ദിക്കാറുള്ളതായി പറയുന്നു. എന്നാല്‍, ഭയം മൂലം ഇവര്‍ ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല.
from Kerala || Deshabhimani Online News https://ift.tt/2uxRBJI
via IFTTT
No comments:
Post a Comment