തിരുവനന്തപുരം> കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (കെഎഎസ്‌പി) ചികിത്സാകാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൂവച്ചൽ സ്വദേശികളായ റെജിൻ, ഇന്ദിര എന്നിവർക്കാണ് ആദ്യ കാർഡ് നൽകിയത്.
ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. ധനമന്ത്രി ഡോ. തോമസ് ഐസക് മുഖ്യാതിഥിയായി. ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, കെഎഎസ്‌പി സ്പെഷ്യൽ ഓഫീസർ ഡോ. രത്തൻ ഖേൽക്കർ, ചിയാക് എക്സിക്യൂട്ടീവ് ഡയറക്ടർ അശോക് കുമാർ എന്നിവർ സന്നിഹിതരായി.
സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെയും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയെയും സംയോജിപ്പിച്ച‌് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഏപ്രിൽ ഒന്നുമുതൽ പദ്ധതി പ്രാബല്യത്തിൽ വരും.തെരഞ്ഞെടുക്കപ്പെട്ട സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഈ പദ്ധതി പ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. 41 ലക്ഷം കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. നിലവിൽ ആർഎസ്ബിവൈ, ചിസ് പദ്ധതിയിൽ ഉൾപ്പെട്ട കുടുബങ്ങളും പദ്ധതിയുടെ കീഴിൽ വരും. പദ്ധതിയുമായി ബന്ധപ്പെട്ട് 1,824 മെഡിക്കൽ പാക്കേജുക്കൾക്കുള്ള നിരക്കുകൾക്ക് സർക്കാർ അംഗീകാരം നൽകി.
from Kerala || Deshabhimani Online News https://ift.tt/2XFrDl1
via IFTTT
No comments:
Post a Comment