കലിക്കറ്റ് സി സോണ്‍ കലോത്സവം: നാട്യമയൂരമായി ട്രാന്‍സ്‌ജെ‌​ന്റര്‍ റിയ ഇഷ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

കലിക്കറ്റ് സി സോണ്‍ കലോത്സവം: നാട്യമയൂരമായി ട്രാന്‍സ്‌ജെ‌​ന്റര്‍ റിയ ഇഷ

തേഞ്ഞിപ്പലം > സംസ്ഥാനത്ത് ആദ്യമായി സർവകലാശാല കലോത്സവ മത്സരരംഗത്ത് ചുവടുവെച്ച് ട്രാൻസ്‌ജെന്റർ നർത്തകി. മഞ്ചേരി ഗവൺമെന്റ് കോളേജിലെ ട്രാൻസ്‌ജെന്റർ വിദ്യാർഥിനിയായ റിയ ഇഷയാണ് കലിക്കറ്റ് സർവകലാശായിലെ സി-സോൺ കലോത്സവത്തിൽ ട്രാൻസ് വിഭാഗം നാടോടിനൃത്ത മത്സരത്തിൽ ചുവടുവെച്ച് ശ്രദ്ധാകേന്ദ്രമായത്. കലോത്സവ വേദി രണ്ട് നങ്ങേലിയിൽ പച്ചമലൈ പവിഴമലൈ എന്ന നാടോടി ഗാനത്തിന് ചുവടുവെച്ച റിയയുടെ നൃത്തം വീക്ഷിക്കാൻ നിരവധി പേരുണ്ടായിരുന്നു.

കലിക്കറ്റ് സർവകലാശാല സി സോൺ മത്സരത്തിന് അപേക്ഷിക്കേണ്ട വെബ് സൈറ്റ് കോളത്തിൽ ട്രാൻസ് വിഭാഗങ്ങൾക്കായി ജെന്റർകോളം ഏർപ്പെടുത്തിയിരുന്നു. ഇതിലൂടെ ഈ വിഭാഗത്തിൽ പ്രത്യേക മത്സരം നടന്നത്. കലോത്സവത്തിൽ മത്സരിക്കാനായതിൽ ഏറെ സന്തോഷമുണ്ട്, കോളേജുകളിൽ നിലവിൽ ട്രാൻസ്‌ജെന്ററുകൾക്ക് സംവരണ സീറ്റ് നിലവിൽ വന്നതാനാൽ വരും വർഷങ്ങളിൽ കൂടുതൽ പേർ മത്സരരംഗത്തെത്തുമെന്നും ഇതിന് തുടക്കം കുറിക്കാനായതിൽ അഭിമാനമെന്നും റിയ ഇഷ പറഞ്ഞു.

ട്രാൻസ്‌ജെന്ററായ മത്സരാർഥിയുണ്ട് എന്ന കാരണത്താൽ തന്നെ സി സോൺ നാടോടി നൃത്ത മത്സരം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. മലപ്പുറം ജില്ലയിലെ ആദ്യ ട്രാൻസ്‌ജെന്റർ വിദ്യാർഥിനികൂടിയാണ് റിയ. മലപ്പുറം ഗവ. കോളജിൽ ഒന്നാംവർഷ സാമ്പത്തികശാസ്ത്ര വിദ്യാർഥിയായ റിയ പാരാലീഗൽ വൊളന്റിയറും സംസ്ഥാന ട്രാൻസ്‌ജെന്റർ ജസ്റ്റിസ് ബോർഡ് അംഗവുമാണ്. ഇവർ ബംഗളൂരുവിൽ നിന്ന് ഫാഷൻ ഡിസൈനിങിലും ബിരുദം നേടിയിട്ടുണ്ട്. ഫാഷൻ ഡിസൈനിങിലും റിയ സജീവമാണ്. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ റിയ പെരിന്തൽമണ്ണയിലാണ് താമസം.



from Kerala || Deshabhimani ​Online ​News https://ift.tt/2Eu0ski
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages