ഒരു വ്യക്തിയുടെ വരവോടെ നാടാകെ മാറുമെന്ന് ആരും കരുതേണ്ട; ഇത് കേരളമാണ് : പിണറായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 31, 2019

ഒരു വ്യക്തിയുടെ വരവോടെ നാടാകെ മാറുമെന്ന് ആരും കരുതേണ്ട; ഇത് കേരളമാണ് : പിണറായി

തിരുവനന്തപുരം> രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിയ്ക്കാനെത്തുന്നതോടെ സമീപ മണ്ഡലങ്ങളില്‍ മാറ്റമുണ്ടാകുമെന്ന വാദം നിരര്‍ത്ഥകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാഹുല്‍ വരുന്നതോടെ ന്യൂനപക്ഷങ്ങള്‍ ആകെ സമീപ മണ്ഡലങ്ങളിലും യുഡിഎഫിനൊപ്പം അണിനിരക്കില്ലേ എന്ന ചോദ്യത്തോട് മീറ്റ്‌ ദ പ്രസില്‍ പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.

""ന്യൂനപക്ഷത്തെ ഒക്കെ അങ്ങനെ താഴ്ത്തിക്കെട്ടേണ്ട. എല്ലാ ആളുകൾക്കും എല്ലാ കാര്യങ്ങളും അറിയാം. വയനാടിനു ചുറ്റും മത്സരിക്കുന്നവർ ഏത് തരക്കാര്‍  ആണെന്നും അവർക്കറിയാം. ഇത് കേരളമാണ്. ഇവിടെയാണ് മത്സരം നടക്കുന്നത്. കേരളത്തിന്റെ അനുഭവം ഇവിടെയുള്ള മതന്യൂനപക്ഷത്തിനുണ്ട്. എല്ലാ ഘട്ടത്തിലും വിട്ടുവീഴ്ചയില്ലാതെ വർഗ്ഗീയതയ്ക്കെതിരെ ഉറച്ച നിലപാട് ഇടതുപക്ഷമാണ് കൈക്കൊണ്ടിട്ടുള്ളതെന്ന്അവർക്ക് ബോധ്യമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെ പ്രത്യേക വരവോടെ നാടാകെ മറ്റു തരത്തിലേക്ക് മാറും എന്ന് പ്രതീക്ഷിക്കേണ്ടതില്ല. അവർക്ക് ചിലപ്പോൾ പ്രതീക്ഷ ഉണ്ടാവും പക്ഷേ അതൊന്നും യാഥാര്‍ത്ഥ്യമാകാൻ പോകുന്നില്ല. കാര്യങ്ങളെക്കുറിച്ച് നല്ല ധാരണയുള്ള വോട്ടർമാർ അതിനനുസരിച്ച്പ്രതികരിയ്ക്കും.

കോണ്‍ഗ്രസിനകത്തുള്ള നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം.ഇടതുപക്ഷത്തെ നേരിടുന്നതിന് വേണ്ടിയുള്ള നീക്കമായിട്ടെ ഇതിനെ കാണാന്‍ സാധിക്കു. ഇനി തെരെഞ്ഞെടുപ്പായി.ഇരുപത് മണ്ഡലങ്ങളിലും യുഡിഎഫിനു സ്ഥാനാര്‍ഥിയുണ്ട്. അതില്‍ ഒരാളായി രാഹുല്‍ ഗാന്ധി മത്സരിയ്ക്കും അതിനു പ്രത്യേക മാനമൊന്നും കാണുന്നില്ല.നേരിടാന്‍ ആരുവന്നാലും അവരെ നേരിടാനുള്ള കരുത്ത്  എല്‍ഡിഎഫിനുണ്ട്. രാഹുല്‍ വന്നാല്‍ രാഹുലിനെ തോല്‍പ്പിയ്ക്കാനാകും ഞങ്ങള്‍ ശ്രമിയ്ക്കുക. അതില്‍ ഞങ്ങള്‍ക്ക് നല്ല ആത്മവിശ്വാസവുമുണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News https://ift.tt/2Uk8kif
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages