തിരുവനന്തപുരം
സസ്യകോശങ്ങളിൽനിന്ന‌് ക്യാൻസർ മരുന്ന‌് കണ്ടെത്തി ശ്രീചിത്ര ഇൻസ‌്റ്റിറ്റ്യൂട്ട‌് ഫോർ മെഡിക്കൽ സയൻസസ‌് ആൻഡ‌് ടെക്നോളജി. നാട്ടിൽ സാധാരണമായി കണ്ടെത്തുന്ന ചെടിയിൽനിന്നുള്ള ഏക തന്മാത്രാ രാസപദാർഥം ഉപയോഗിച്ച‌് വികസിപ്പിച്ച മരുന്നിന്റെ സാങ്കേതികവിദ്യ സ്വകാര്യ കമ്പനിക്ക‌് കൈമാറി. ക്യാൻസർ ഭേദമാക്കാൻ ഞരമ്പിലൂടെ കുത്തിവയ്ക്കാവുന്ന മരുന്ന‌് എലികളിൽ വിജയകരമായി പരീക്ഷിച്ചതായി ഇൻസ‌്റ്റിറ്റ്യൂട്ട‌് ഡോക്ടർമാർ പറഞ്ഞു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനത്തിന്റെ ഭാഗമായാണ് മരുന്ന‌് വികസിപ്പിച്ചത‌്. ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ‌് ഗവേഷണത്തിന‌് പിന്നിൽ. ഒറ്റ ഡോസ് ഉപയോഗിച്ചള്ള പരീക്ഷണം എലികളിൽ വിജയകരമായിരുന്നു. മൃഗങ്ങളിൽ ഒന്നിലധികം ഡോസ‌് ഉപയോഗിച്ചാലുള്ള ഫലവും പരീക്ഷിച്ചശേഷം മാത്രമേ മനുഷ്യരിൽ പരീക്ഷിക്കൂ.
ആദ്യം സന്നദ്ധരായി മുന്നോട്ട‌് വരുന്നവരിലാകും പരീക്ഷണം. പിന്നീട‌് അർബുദരോഗികളിൽ മറ്റ‌് മരുന്നുകൾക്കൊപ്പം പരീക്ഷിക്കും. അതിനുശേഷം മരുന്ന‌് മാത്രമായും പരീക്ഷിക്കും. ഈ ഘട്ടങ്ങളിലെല്ലാം വിജയംകണ്ടാൽ മാത്രമായിരിക്കും വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം. ഏതൊക്കെ തരം അർബുദത്തിന് ഗുണപ്രദമാകും എന്നതിൽ കൂടുതൽ പഠനം ആവശ്യമാണ‌്. ലോകത്ത‌് സമാന പഠനങ്ങൾ നിരവധി നടന്നിട്ടുണ്ടെങ്കിലും അവ വെള്ളവുമായി കലരാത്തതിനാൽ ഗുണകരമായില്ല. മരുന്ന‌് ആൽബുമിൻ പ്രോട്ടീനുമായി കൂട്ടിയിണക്കിയതാണ‌് ശ്രീചിത്രയിലെ പരീക്ഷണങ്ങളിൽ വഴിത്തിരിവായതെന്ന‌് ഗവേഷകർ പറഞ്ഞു. ക്യാൻസർ മരുന്നടക്കം ആറ‌് സാങ്കേതികവിദ്യകൾ തിങ്കളാഴ്ച നടന്ന ചടങ്ങിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക‌് കൈമാറി.
from Kerala || Deshabhimani Online News https://ift.tt/2FqY4vg
via IFTTT
No comments:
Post a Comment