കൂത്താട്ടുകുളം
എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ പിറവം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. രാവിലെ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിലെത്തിയ വാസവനെ മണ്ഡലം സെക്രട്ടറി ഷാജു ജേക്കബ്ബിന്റെ നേതൃത്വത്തിൽ എൽഡിഎഫ് നേതാക്കൾ സ്വീകരിച്ചു. തുടർന്ന് ഉത്സവാഘോഷങ്ങൾ നടക്കുന്ന കൂത്താട്ടുകുളം ഓണംകുന്ന് ഭഗവതിക്ഷേത്രത്തിലെത്തിയ സ്ഥാനാർഥിയെ ക്ഷേത്രം ഭാരവാഹികളും സ്വീകരിച്ചു. ശേഷം ദേവമാതാ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അൽഫോൻസ്, എസ്എൻഡിപി കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി ജി ഗോപിനാഥ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
വ്യാപാരി വ്യവസായിസമിതി കൂത്താട്ടുകുളം ഏരിയ കമ്മിറ്റി ഓഫീസിലെത്തി സമിതി ഏരിയ സെക്രട്ടറി റോബിൻ വൻനിലത്തുമായി ഹ്രസ്വസംഭാഷണം. പൊതുമേഖലാ സ്ഥാപനമായ ഇടയാർ എംപിഐയിലെത്തിയ വാസവന് സിഐടിയു, എഐടിയുസി തൊഴിലാളികളുടെ നേതൃത്വത്തിൽ ഉജ്വല വരവേൽപ്പ‌് നൽകി. കാക്കൂർ കാളവയൽ നഗരിയിൽ ഒരുക്കിയ കാർഷിക പ്രദർശനവും കാർഷിക സെമിനാർ വേദിയും സന്ദർശിച്ചു. കാക്കൂർ സഹകരണ ബാങ്കിലെ ജീവനക്കാരെ അഭിവാദ്യം ചെയ്തശേഷം ക്ഷേത്രോത്സവം നടക്കുന്ന കാക്കൂർ ആമ്പശേരിക്കാവിലെത്തിയ സ്ഥാനാർഥിയെ ക്ഷേത്രം ഊരാളകാരണവരായ കെ ആർ രാമൻ നമ്പൂതിരിപ്പാട്, പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സ്വീകരിച്ചു. ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ചശേഷം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ അങ്കണവാടി വർക്കർമാർക്കായി നടന്ന പരിശീലന ക്യാമ്പ് സന്ദർശിച്ചു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം അങ്കണവാടി ജീവനക്കാരുടെ വേതനത്തിലുണ്ടായ വർധന സൂചിപ്പിച്ച‌് നൂറ്റിമുപ്പതോളം ജീവനക്കാരുമായി സംസാരിച്ചു.
തുടർന്ന് പാമ്പാക്കുട പബ്ലിക് ലൈബ്രറി, ബ്രഹ്‌മസ്കൊ ഗാർമെന്റ‌്സ‌്, കൊള്ളീൻസ് ക്ലൊതിങ‌്സ‌് എന്നീ കമ്പനികളിലെ തൊഴിലാളികളെ സന്ദർശിച്ച് വോട്ട‌് അഭ്യർഥിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് വി കെ നാരായണനുമായി കൂടിക്കാഴ്ച നടത്തി. രാമമംഗലം പഞ്ചായത്തിലെ എൽഡിഎഫ് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. തുടർന്ന് പിറവം, മണീട് പ്രദേശങ്ങളിലെ പ്രവർത്തകരുമായും സംസാരിച്ചു. പിറവം വലിയപള്ളിയിൽ ഫാ. വർഗീസ് പനിച്ചിയിൽ, ഫാ. മാത്യൂസ് മണപ്പാട്ടേൽ, ചെറിയ പള്ളിയിൽ ഫാ. മാത്യു മണക്കാട്ട്, പിറവം ഫാത്തിമ മാതാ കോൺവന്റിൽ മദർ സുപ്പീരിയർ സിസ്റ്റർ ലിസി മരിയ എന്നിവരുമായി സംസാരിച്ചു.ഷാജു ജേക്കബ്, എം ജെ ജേക്കബ്, ഒ എൻ വിജയൻ, സുമിത് സുരേന്ദ്രൻ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2VL18Jc
via IFTTT
No comments:
Post a Comment