രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായി മാറിയതിന് ബിജെപി മറുപടി പറയണം: മന്ത്രി എ കെ ബാലന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായി മാറിയതിന് ബിജെപി മറുപടി പറയണം: മന്ത്രി എ കെ ബാലന്‍

ചേലക്കര > പ്രതിരോധ രംഗത്ത് ശവപ്പെട്ടി മുതല്‍ റാഫേല്‍ വരെ അഴിമതി നിറഞ്ഞതായെന്ന് മന്ത്രി എ കെ ബാലന്‍.രാജ്യ രക്ഷയുമായി ബന്ധപ്പെട്ടുള്ള ഒരു കാര്യവും ഇപ്പോള്‍ രഹസ്യമല്ലെന്നും രാജ്യ രക്ഷാ വകുപ്പില്‍ നിന്നും റാഫേലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ചോര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

 എല്ലാ അഴിമതിയും പുറത്തായി. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായി മാറിയതിന് ബിജെപി മറുപടി പറയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യമുന്നണി  ചേലക്കര നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ  ജനാധിപത്യം  ശിഥിലമായി.കഴിഞ്ഞ 5 വര്‍ഷത്തെ ബിജെപി ഭരണം അതാണ് തെളിയിക്കുന്നത്.ബിജെപി ഭരണഘടനാസംവിധാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്നതും എതിര്‍ക്കുന്നതും രാജ്യത്തിന് കാണേണ്ടിവന്നു. നിലവിലുള്ള ഭരണഘടന പൊളിച്ചെഴുതണമെന്നും അവര്‍  പറയുന്നു.ഭരണസംവിധാനത്തിനൊപ്പം നിന്ന് ബിജെപി  വിയോജിപ്പ് പ്രകടിപ്പിച്ചു.നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്രാനന്തര ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി സര്‍ക്കാറിനെതിരെ രംഗത്ത് വന്നു.

ജുഡീഷ്യറിക്ക് സഹിക്കാവുന്നതിനപ്പുറം വന്നപ്പോഴാണതിന് മുതിര്‍ന്നത്. രാഷ്ട്രീയ നേതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയാണ് ജഡ്ജിമാര്‍ നടത്തിയത്.ഇതിന്റെ ഭാഗമായി ബിജെപിക്കനുകൂലമല്ലാത്ത ജുഡീഷ്യല്‍ ഓഫീസര്‍മാരെ  അവരുടെ രാഷ്ട്രീയതാത്പര്യങ്ങള്‍വെച്ച് സമീപിക്കുന്നതും രാജ്യത്തുണ്ടായി.

ജുഡീഷ്യറികളെ ആര്‍എസ് എസ് ശക്തികള്‍ എങ്ങനെ കാണുന്നുവെന്നതിന് തെളിവാണിത്.ജനാധിപത്യ സംവിധാനങ്ങള്‍ ഇല്ലാതാകുന്നതിന്റെ ജ്വലിക്കുന്ന ഉദാഹരണങ്ങളാണിവ.റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തിന്റെ സാമ്പത്തിക സംവിധാനത്തെ താങ്ങി നിര്‍ത്തുന്ന സ്വതന്ത്ര സ്വയംഭരണ സ്ഥാപനമാണ്.ഈ സ്ഥാപനത്തെ സംഘപരിവാര്‍ സ്വന്തം ശാഖയായി കാണുന്നു.

മൂന്നരലക്ഷം കോടിരൂപയാണ് ബിജെപി സര്‍ക്കാറിന്റെ ധനക്കമ്മി പരിഹരിക്കുന്നതിനായി റിസര്‍വ്വ് ബാങ്കില്‍ നിന്നും വാങ്ങിയത്.രാജ്യത്തിന്റെ കരുതല്‍ ധനശേഖരമാണിത്.ഭരണഘടനാപദവിയായ ഗവര്‍ണര്‍ സ്ഥാനം ദുരുപയോഗം ചെയ്യുന്ന കാഴ്ചയും നാം കണ്ടു.ഭരണ അട്ടിമറി സൃഷ്ടിക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ചു.ഗോവ മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് കേവലഭൂരിപക്ഷത്തിനടുത്തെത്തിയെങ്കിലും അത് അട്ടിമറിക്കാനും ആളെ ചാക്കിട്ടുപിടിക്കാനും വരെ ഗവര്‍ണര്‍മാരെ ഉപയോഗിച്ചു.

ഗവര്‍ണര്‍ പദവി ഉപയോഗിച്ചാല്‍ തിരിച്ച് രാഷ്ട്രീയത്തിലേക്ക് പോകുന്നത് പതിവില്ല. കേരളത്തില്‍ നിന്നും കുമ്മനത്തെ ഒഴിവാക്കേണ്ട ഘട്ടം വന്നപ്പോള്‍ വടക്കു കിഴക്കേ സംസ്ഥാനത്തിന്റെ മൂലയ്ക്കാക്കി.വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് പദവിയെ വെല്ലുവിളിക്കുന്നതിനും അതിന്റെ പവിത്രതയെ നശിപ്പിക്കുന്നതിനുമാണ്.

വിദേശത്തെ എല്ലാ കള്ളപ്പണവും ഇന്ത്യയിലെത്തിക്കുമെന്നും എല്ലാവരുടെയും അക്കൗണ്ടുകളില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്നും മോഡി പറഞ്ഞു.പക്ഷേ വിദേശത്തെ കള്ളപ്പണമൊന്നും ഇവിടെ വന്നില്ല.പകരം മോഡി ഇന്ത്യയിലെ എല്ലാ കള്ളന്മാരെയും സുരക്ഷിതമായി വിദേശരാജ്യങ്ങളിലെത്തിക്കുകയാണ് ചെയ്തത്.വിദേശരാജ്യത്തുനിന്നും കാല്‍പ്പവന്‍ സ്വര്‍ണം കൊണ്ടുവന്നാല്‍ എന്‍ഫോഴ്സ്മെന്റ് പിടിക്കും.

അപ്പോള്‍ ലളിത് മോഡി ,വിജയ്മല്യ ഇവരൊക്കെ എല്ലാ സെക്യൂരിറ്റി സംവിധാനങ്ങളും മറികടന്ന് എങ്ങനെ പുറത്തുപോയി.കള്ളന്മാരുമായുള്ള സര്‍ക്കാറിന്റെ ബന്ധം പ്രകടമാണ്.മൂന്നാം വട്ടത്തിനിറങ്ങുന്ന ഡോ പി കെ ബിജുവിന്റെ വിജയം സുനിശ്ചിതമാണെന്നും ജനങ്ങള്‍ക്കുമുന്നില്‍ അഭിമാനത്തോടെ നിറുത്താന്‍ പറ്റിയ വ്യക്തിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിപിഐ മണ്ഡലം സെക്രട്ടറി അരുണ്‍ കാളിയത്ത് അധ്യക്ഷനായി.സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍, യു ആര്‍ പ്രദീപ് എംഎല്‍എ,എല്‍ഡിഎഫ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വീനര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എല്ലാ അര്‍ത്ഥത്തിലും ജനങ്ങളുടെ മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിക്കാന്‍ പറ്റിയ വ്യക്തിത്വമാണ് ഡോ പി കെ ബിജുവെന്നും എ കെ ബാലന്‍ പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2FeckZj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages