കൊച്ചി> മുനമ്പം മനുഷ്യക്കടത്തു കേസിൽ മനുഷ്യക്കടത്തിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി. ബോട്ടിൽ കടത്തിയവരെ ചാര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണോ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിനാണോ അവയവങ്ങൾ എടുക്കുന്നതിനായോ ആണോ എന്നും അറിയേണ്ടതുണ്ട് എന്നും കോടതി.
മനുഷ്യക്കടത്തു കേസിലെ മൂന്നാം പ്രതി അനിൽകുമാർ ഏഴാം പ്രതി രവി എന്നിവരുടെ ജാമ്യ ഹർജി പരിഗണിക്കവെ ആണ് ജസ്റ്റിസ് സുധീന്ദ്രകുമാർ ഇങ്ങനെ വാക്കാൽ പരാമർശിച്ചത്. കൂടുതൽ അന്വേഷണത്തിന് ശേഷം മനുഷ്യകടത്തിനുള്ള സെക്ഷൻ കൂടി ചേർത്ത് കേസ് എടുക്കുന്നുണ്ട് എന്ന് ജിപി കോടതിയെ അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതിനായി 25ലേക്ക് മാറ്റി
from Kerala || Deshabhimani Online News https://ift.tt/2JvObSg
via IFTTT
No comments:
Post a Comment