പള്ളുരുത്തി > കാറ്റിലുലഞ്ഞുവീഴാത്ത കനിവ‌് വീടിന്റെ തണലിലേക്ക‌് ചേക്കേറി അനിൽകുമാറും കുടുംബവും. കനിവ് ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി സിപിഐ എം പള്ളുരുത്തി നോർത്ത് ലോക്കൽ കമ്മിറ്റിയാണ് നികർത്തിൽ വീട്ടിൽ അനിൽകുമാറിന് വീട് നിർമിച്ചുനൽകിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് താക്കോൽ കൈമാറി.
പള്ളുരുത്തി വാട്ടർലാൻഡ‌് പ്രദേശത്ത് റോഡിലെ നന്മ ലെയ‌്നിൽ അനിൽകുമാറും ഭാര്യയും വിദ്യാർഥിയായ മകനും വർഷങ്ങളായി ജീർണിച്ച വീട്ടിലാണ് താമസിച്ചിരുന്നത്. ഏതുനിമിഷവും നിലംപതിക്കാറായ വീടിന‌് പകരം പുതിയത‌് നിർമിക്കാൻ മാർഗമില്ലാതെ ഈ കുടുംബം വലഞ്ഞപ്പോഴാണ് കനിവുമായി സിപിഐ എം പ്രവർത്തകരെത്തിയത്. നാലരലക്ഷം രൂപ ചെലവഴിച്ച് കിടപ്പുമുറിയും ഹാളും പാചക മുറിയും അടങ്ങുന്ന 300 സ്ക്വയർ ഫീറ്റ് വീടാണ് നിർമിച്ചിരിക്കുന്നത്.
ചടങ്ങിൽ സുനില ശെൽവൻ അധ്യക്ഷയായി. ജോൺ ഫെർണാണ്ടസ് എംഎൽഎ, ടി കെ വത്സൻ, കെ എം റിയാദ്, അഡ്വ. അനിത ഷീലൻ, പി എ പീറ്റർ, സി എസ് പീതാംബരൻ, സി കെ പത്മനാഭൻ, കെ പി ശെൽവൻ, അഡ്വ. കെ എൻ സുനിൽകുമാർ, സുനില ശെൽവൻ, പി കെ ബാബു, കെ എം ധർമൻ, സി ആർ സുധീർ തുടങ്ങിയവർ സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2HsSMCd
via IFTTT
No comments:
Post a Comment