ആരാദ്യം പറയും; നേതാക്കൾക്കിടയിൽ മത്സരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 24, 2019

ആരാദ്യം പറയും; നേതാക്കൾക്കിടയിൽ മത്സരം

കോട്ടയം> ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കുമെന്ന‌് ആരാദ്യം പറയണമെന്നതിലായിരുന്നു ശനിയാഴ‌്ച കോൺഗ്രസ‌് നേതാക്കൾക്കിടയിലെ മത്സരം.ശനിയാഴ‌്ച രമേശ‌് ചെന്നിത്തല കോട്ടയത്തായിരുന്നു. പകൽ പന്ത്രണ്ടരയോടെ ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരെ കാണുമെന്ന അറിയിപ്പ‌് വന്നു. ഇതുമനസിലാക്കിയ ഉമ്മൻചാണ്ടിയും  വെറുതേയിരുന്നില്ല. പത്തനംതിട്ട റാന്നി കോടതിയിൽ ശബരിമല കേസിൽ ജാമ്യമെടുക്കാനെത്തിയ അദ്ദേഹം  മാധ്യമങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. ചെന്നിത്തലക്കുമുമ്പ‌് വെളിപ്പെടുത്തലും. ‘‘ രാഹുൽ ഗാന്ധിയോട‌് വയനാട്ടിൽ മത്സരിക്കണമെന്ന‌് ആവശ്യപ്പെട്ടിട്ടുണ്ട‌്. പ്രചാരണരംഗത്തുള്ള സിദ്ദിഖുമായി സംസാരിച്ചു.

അദ്ദേഹം രാഹുലിനായി പിന്മാറാമെന്ന‌് സമ്മതിച്ചിട്ടുണ്ട‌്.’’–- ഉമ്മൻചാണ്ടി പറഞ്ഞു.  ഉടൻ കോട്ടയം ഡിസിസി ഓഫീസിൽ  ചെന്നിത്തലയും പ്രഖ്യാപനവുമായെത്തി.അദ്ദേഹം കേരളത്തിൽ വന്നപ്പോൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെന്നും ചെന്നിത്തല  മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.  പ്രചാരണം തുടങ്ങിയ ടി സിദ്ദിക്ക‌് പിന്മാറാൻ തയ്യാറായിട്ടുണ്ട‌്.  അന്തിമ തീരുമാനം എടുക്കേണ്ടത‌് രാഹുലാണെന്ന‌് ചെന്നിത്തല പറഞ്ഞു.പിന്നാലെ താനും ഇക്കാര്യം രാഹുലിനോട‌് ആവശ്യപ്പെട്ടിരുന്നതായി മുൻ കെപിസിസി പ്രസിഡന്റ‌് വി എം സുധീരനും വെളിപ്പെടുത്തി.
കെപിസിസി ഇക്കാര്യം രാഹുൽ ഗാന്ധിയോട‌് വളരെ മുമ്പേ ആവശ്യപ്പെട്ടിരുന്നതായി മുല്ലപ്പള്ളിയും മാധ്യമങ്ങളോട‌് പറഞ്ഞു. പ്രഖ്യാപനം ഞായറാഴ‌്ച രാവിലെ കോഴിക്കോട്ട‌് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ‌് ഘട്ടത്തിൽ വയനാട്ടിലെ സ്ഥാനാർഥിത്വമാണ‌് കോൺഗ്രസ‌് ഗ്രൂപ്പ‌് തർക്കം രൂക്ഷമാക്കിയതിൽ ഒരു ഘടകം. ഇതിൽ ഉമ്മൻചാണ്ടി വിജയിച്ചതായി വ്യാപക പ്രചരണം വന്നു. ഐക്കാരാകട്ടെ ചെന്നിത്തലയ‌്ക്ക‌് നട്ടെല്ലില്ലെന്ന‌് പ്രഖ്യാപിച്ച‌് സിദ്ദിഖിനെ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. രാഹുലിനെ അവതരിപ്പിച്ച‌് ചെന്നിത്തലയും മുല്ലപ്പള്ളിയും സിദ്ദിഖിന്റെ സീറ്റ‌് തട്ടിപ്പറിച്ചത‌് ചേരിതിരിവിന‌് പുതിയ മാനങ്ങൾ നൽകും.
 



from Kerala || Deshabhimani ​Online ​News https://ift.tt/2HO34gk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages