-ചർച്ചയ്‌ക്ക‌ുമുമ്പേ കോൺഗ്രസിൽ പട - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

-ചർച്ചയ്‌ക്ക‌ുമുമ്പേ കോൺഗ്രസിൽ പട

തിരുവനന്തപുരം
സ്ഥാനാർഥി നിർണയത്തിനായി ചേർന്ന കോൺഗ്രസ‌് തെരഞ്ഞെടുപ്പ‌് സമിതി  സ്ഥാനാർഥി ചർച്ചയിലേക്കുപോലും കടക്കാതെ പിരിഞ്ഞു. ഡിസിസികൾ നൽകിയ പട്ടിക ചർച്ചക്കെടുത്തില്ല. സ്ഥാനാർഥിത്വം വേണമെന്ന‌് പരസ്യമായി ആവശ്യപ്പെട്ട യൂത്ത‌് കോൺഗ്രസിനെയും മഹിളാ കോൺഗ്രസിനെയും വിലക്കി. ഗ്രൂപ്പ‌ുകൾ പിടിമുറുക്കിയതിനാലാണ‌് സ്ഥാനാർഥികളെകുറിച്ചുള്ള പരസ്യചർച്ച ഉപേക്ഷിച്ചത‌്. തെരഞ്ഞെടുപ്പ‌് സമിതി അംഗങ്ങളുമായി എഐസിസി ജനറൽ സെക്രട്ടറിയും തെരഞ്ഞെടുപ്പ‌് സ‌്ക്രീനിങ‌് സമിതി അധ്യക്ഷനുമായ  മുകുൾ വാസ‌്നികും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ‌് ചെന്നിത്തലയും ഒറ്റയ‌്ക്കൊറ്റയ‌്ക്ക‌് സംസാരിച്ചു.തെരഞ്ഞെടുപ്പ‌് സമിതി അംഗങ്ങളുമായും സമിതിയിൽ അംഗമല്ലാത്ത ഡിസിസി ഭാരവാഹികളുമായും വീണ്ടുംചർച്ച ചെയ‌്ത‌് ഹൈക്കമാൻഡിന‌് പട്ടിക നൽകാൻ ഇവർ മൂന്നുപേരെയും ചുമതലപ്പെടുത്തി.

ഇനി ഗ്രൂപ്പ‌ടിസ്ഥാനത്തിൽ വീതംവയ‌്പ‌്

ഫലത്തിൽ കോൺഗ്രസ‌് സ്ഥാനാർഥി നിർണയം ഹൈക്കമാൻഡിന്റെ കൈപ്പിടിയിലൊതുങ്ങി. ഗ്രൂപ്പടിസ്ഥാനത്തിൽ വീതംവയ‌്ക്കുന്നതിനാണ‌് കളമൊരുക്കിയിരിക്കുന്നത‌്. എ, ഐ ഗ്രൂപ്പുകളെക്കാൾ  സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഇംഗിതത്തിനായിരിക്കും മുൻതൂക്കം.നാല‌് പോഷക സംഘടനാ ഭാരവാഹികൾ ഉൾപ്പെടെ 32 അംഗങ്ങളാണ‌് തെരഞ്ഞെടുപ്പ‌് സമിതിയിലുള്ളത‌്. ഓരോ മണ്ഡലത്തിലേക്കും മൂന്നുപേരടങ്ങിയ സാധ്യതാപട്ടിക വാങ്ങി ചർച്ചചെയ‌്ത‌് പാനൽ തയ്യാറാക്കാനായിരുന്നു യോഗം വിളിച്ചത‌്.

സിറ്റിങ‌് സീറ്റുകളിൽ സ്ഥാനാർഥികൾക്ക‌് മാറ്റമില്ലെന്നും അറിയിച്ചു. എന്നാൽ, തിങ്കളാഴ‌്ച യോഗം ചേർന്നയുടൻ തന്നെ സ്ഥാനാർഥി നിർണയത്തിന‌് പരസ്യചർച്ച വേണ്ടെന്ന‌് മുല്ലപ്പള്ളി അറിയിച്ചു. പേര‌് വച്ച‌് ചർച്ചയില്ലെന്നും  സമിതി അംഗങ്ങൾക്ക‌് അവരവരുടെ അഭിപ്രായം നേരിട്ട‌് അറിയിക്കാമെന്നും വ്യക്തമാക്കി. സിറ്റിങ‌് സീറ്റുകളുടെ കാര്യത്തിലും മണ്ഡലം മാറുന്നതിലും അഭിപ്രായം പറയുന്നതിന‌് വിലക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരള കോൺഗ്രസിലെ തർക്കം കാരണം യുഡിഎഫ‌് സീറ്റ‌് വിഭജനം അനിശ്ചിതത്വത്തിലാണ‌്. മുസ്ലിംലീഗുമായും സീറ്റ‌് വിഭജനത്തിൽ ധാരണയായിട്ടില്ല. ചൊവ്വാഴ‌്ച കേരള കോൺഗ്രസുമായും ലീഗുമായും അവസാനവട്ട ചർച്ച നിശ‌്ചയിച്ചിട്ടുണ്ടെങ്കിലും അതിനുമുമ്പ‌് തെരഞ്ഞെടുപ്പ‌് സമിതി യോഗംചേർന്ന‌് കോൺഗ്രസ‌് സ്ഥാനാർഥി നിർണയത്തിലേക്ക‌് കടക്കാനായിരുന്നു തീരുമാനം. ഈ പ്രക്രിയയുടെ ഭാഗമായിചേർന്ന യോഗമാണ‌് പ്രഹസനമായത‌്. ഫെബ്രുവരി 15ന‌് കോൺഗ്രസ‌് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ‌് മുല്ലപ്പള്ളിയും മറ്റും നേരത്തേ അവകാശപ്പെട്ടത‌്. ജാഥയുടെ പേരുപറഞ്ഞ‌് ഇത‌് മാറ്റി. തിങ്കളാഴ‌്ചത്തെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന‌് പറഞ്ഞെങ്കിലും ചർച്ചപോലും നടത്താനാകാത്ത സ്ഥിതിയിലുമായി.
സിറ്റിങ‌് എംപിമാർക്കെതിരെ പ്രതിഷേധം

സിറ്റിങ‌് എംപിമാരായ  ആന്റോ ആന്റണി,  കെ വി തോമസ‌് എന്നിവർക്കെതിരെ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട‌്. ആന്റോ ആന്റണിയെ ഒഴിവാക്കിയാണ‌് പത്തനംതിട്ട ഡിസിസിയുടെ പട്ടിക നൽകിയത‌്. കെ വി തോമസിന‌ുപകരം പുതുമുഖത്തിന‌് പരിഗണന നൽകണമെന്നതാണ‌് ആവശ്യം. വയനാട‌് സീറ്റിലേക്ക‌് രണ്ട‌് ഡസനിലേറെ പേരാണ‌് രംഗത്തുള്ളത‌്. ഇറക്കുമതിക്കാരെ വേണ്ടെന്നാണ‌് വയനാട‌് ഡിസിസിയുടെ നിലപാട‌്. കെ സി വേണുഗോപാൽ ആലപ്പുഴയിൽനിന്ന‌് വയനാട്ടിലേക്ക‌് കളംമാറാൻ നീക്കം സജീവമാക്കിയിട്ടുണ്ട‌്.
 
തെരഞ്ഞെടുപ്പ‌് സമിതി അംഗങ്ങളുടെ അഭിപ്രായം കേട്ടെങ്കിലും  എഐസിസിയുടെ നേരിട്ട‌് നിയന്ത്രിക്കുന്ന സ‌്ക്രീനിങ‌് കമ്മിറ്റിയായിരിക്കും അന്തിമ തീരുമാനം എടുക്കുക. ഡിസിസികളുടെ യോജിപ്പും എതിർപ്പും അവിടെ പരിഗണനയ‌്ക്ക‌് വരികയുമില്ല. കെ സി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും ഞായറാഴ‌്ച ആലപ്പുഴയിൽ രഹസ്യചർച്ച നടത്തിയിരുന്നു. ഇതോടെയാണ‌് സ്ഥാനാർഥികളുടെ പേര‌് വച്ചുള്ള ചർച്ചയ‌്ക്ക‌് വിലക്ക‌് വീണത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2tQO0X6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages