തിരുവനന്തപുരം> വിദേശമദ്യം, കള്ള് എന്നീ മേഖലയില്‍ 2018‐--19 സാമ്പത്തിക വര്‍ഷം നടപ്പാക്കിയ അബ്കാരി നയം 2019‐-20 സാമ്പത്തിക വര്‍ഷവും അതേ പടി തുടരാന്‍ മന്ത്രിസഭ തീരുമാനിച്ചു.
തമിഴ്നാട്ടില്‍ ഗജ ചുഴലിക്കാറ്റില്‍ നാശം വിതച്ച സ്ഥലങ്ങളിലേക്ക് ദുരിതാശ്വാസ സാധനങ്ങള്‍ അയച്ച വകയില്‍ ചെലവായ 18.86 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.
മണ്ണിടിച്ചില്‍ മൂലം സമീപ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടാകാതിരിക്കാന്‍ ജവഹര്‍ ബാലഭവന് ചുറ്റുമതില്‍ നിര്‍മിക്കുന്നതിന് 1.95 കോടി രൂപ അധിക സഹായം അനുവദിക്കാന്‍ തീരുമാനിച്ചു.
2007-ലെ സ്പെഷ്യല്‍ ഒളിമ്പിക്സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇ.ബി. ഷൈഭന് നിലവിലുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്തി കേരള വാട്ടര്‍ അതോറിറ്റി കോട്ടയം പി.എച്ച് ഡിവിഷനു കീഴില്‍ ഗാര്‍ഡ്നര്‍ തസ്തികയില്‍ നിയമനം നല്കാന് തീരുമാനിച്ചു.
from Kerala || Deshabhimani Online News https://ift.tt/2NHKqHU
via IFTTT
No comments:
Post a Comment