കോഴിക്കോട‌് > റബർ മേഖലയിൽ സിയാൽ മാതൃകയിൽ കമ്പനി രൂപീകരിച്ച‌് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുമെന്ന‌് മന്ത്രി ടി പി രാമകൃഷ‌്ണൻ അറിയിച്ചു. റബർബാൻഡ‌്സം മുതലുള്ള വ്യത്യസ‌്ത ഉൽപ്പന്നങ്ങൾ നിർമിക്കുന്നതാകും കമ്പനി. വയനാട‌് കാപ്പിയും ഇടുക്കി തേയിലയും പ്രത്യേക ബ്രാൻഡിൽ വിപണിയിലെത്തിക്കാനും തീരുമാനിച്ചിട്ടുണ്ട‌്. പ്രതിസന്ധിയിലുള്ള തോട്ടം മേഖലയെ രക്ഷിക്കാനായാണ‌് സർക്കാർ ഈ പദ്ധതികൾ ആവിഷ‌്കരിച്ചിട്ടുള്ളത‌്–- മന്ത്രി വാർത്താലേഖകരോട‌് പറഞ്ഞു.
റബർ കൃഷി തകർച്ചയുടെ നെല്ലിപ്പടിയിലാണ‌്. ചായ, കാപ്പി, ഏലം തോട്ടങ്ങളും തകർച്ചയിലാണ‌്. ഈ സാഹചര്യത്തിൽ എങ്ങനെ നവീകരിച്ച‌് സംരക്ഷിക്കാമെന്നാണ‌് സർക്കാർ ശ്രമിക്കുന്നത‌്. തോട്ടം തൊഴിലാളികൾക്ക‌് അമ്പത‌് രൂപ ഇടക്കാലാശ്വാസം ഈ പ്രതിസന്ധിക്കിടയിലാണ‌് തീരുമാനിച്ചത‌്. ഫെബ്രുവരി മാസത്തെ ഇടക്കാലാശ്വാസം മാർച്ച് 15നകം ശമ്പളത്തോടൊപ്പം വിതരണം ചെയ്യും.
തോട്ടം തൊഴിലാളികളുടെ കൂലി വർധനയടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യാൻ പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം ജൂണിൽ ചേരുമെന്നും മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Sz3oB3
via IFTTT
No comments:
Post a Comment