വിജേഷിന്റെ കുടുംബത്തിന് ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം നല്‍കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

വിജേഷിന്റെ കുടുംബത്തിന് ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം നല്‍കി

കൊച്ചി > വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം രൂപ നല്‍കി. വിജേഷിന്റെ മാതാവിന്റെ പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ വെച്ചാണ് നല്‍കിയത്. 12 വര്‍ഷം പഴക്കമുള്ള കേസ് തീര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കേസിലെ അമിക്കസ് ക്യൂറിയായ അഡ്വ.സി കെ കരുണാകരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകളുടെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അധികൃതര്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. വിജേഷിന് വേണ്ടി അഡ്വ സജു എസ് നായര്‍ ഹാജരായി.

2002 ഡിസംബറില്‍ വീഗാലാന്‍ഡില്‍ എത്തിയ വിജേഷ് വിജയന് ബക്കറ്റ് ഷവര്‍ ഏരിയയില്‍ വെച്ച് പരിക്കേറ്റിരുന്നു. വീല്‍ ചെയറിലായ തനിക്ക് 17.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്.

 



from Kerala || Deshabhimani ​Online ​News https://ift.tt/2IIwFcV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages