കൊച്ചി> എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കണ്ണൂരിൽ എൽഡിഎഫ‌് സ്ഥാനാർഥി പി കെ ശ്രീമതി പത്രിക സമർപ്പിച്ചു. രാവിലെ 11ഓടെ ജില്ലാ വരണാധികാരി കൂടിയായ കലക്ടർ മിർ മുഹമ്മദലിക്ക‌് മുമ്പാകെയാണ‌് പത്രിക സമർപ്പിച്ചത‌്. എൽഡിഎഫ‌് നേതാക്കളായ ഇ പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ കെ രാഗേഷ‌് എംപി, എംവി ജയരാജൻ, സി രവീന്ദ്രൻ തുടങ്ങിയവരൊടൊപ്പമാണ‌് കണ്ണൂർ കലക്ടറേറ്റിൽ എത്തിയത‌്. എറണാകുളത്ത് പി രാജീവ്, ചാലക്കുടിയിൽ ഇന്നസെന്റ് എന്നിവർ പത്രിക സമർപ്പിച്ചു. ജില്ല വരണാധികാരി ജില്ലാ കലക്ടർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, എസ് ശർമ എംഎൽഎ പങ്കെടുത്തു. ആലത്തൂരിൽ പി കെ ബിജു മന്ത്രിമാരായ എ കെ ബാലൻ, എ സി മൊയ്‌തീൻ, കെ കൃഷ്ണൻകുട്ടി, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ എന്നിവരോടൊപ്പം പാലക്കാട് കളക്ട്രേറ്റിൽ എത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
വടകരയിൽ പി ജയരാജനും, കോഴിക്കോട് എ പ്രദീപ്കുമാറും കോഴിക്കോട് ജില്ലാ കളക്ടർ മുൻപാകെ പത്രിക സമർപ്പിച്ചു. ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ, ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, എ എൻ ഷംസീർ എംഎൽഎ, എളമരം കരീം എം പി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, കെ ജി പങ്കജാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.ആലപ്പുഴയിലെ എ എം ആരിഫ് പത്രിക സമർപ്പിച്ചു. ജില്ല വരണാധികാരി ജില്ലാ കലക്ടർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. മന്ത്രിമാരായ ജി.സുധാകരൻ, പി തിലോത്തമൻ, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്തു. വയനാട് പി പി സുനീർ ജില്ലാ കളക്ടർ മുൻപാകെ പത്രിക സമർപ്പിച്ചു.
from Kerala || Deshabhimani Online News https://ift.tt/2CFMtYr
via IFTTT
No comments:
Post a Comment