കോഴിക്കോട് > വിവിധ പരിപാടികൾക്കായി കോഴിക്കോട് എത്തിയ മന്ത്രി എ കെ ബാലൻ അപകട സ്ഥലത്തും തുണയായി. കോഴിക്കോട് കെഎസ്ഇബി ഐബിയിൽ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്നു മന്ത്രി എ കെ ബാലൻ. മന്ത്രിയുടെ വാഹത്തിന്റെ മുന്നിൽ പോവുകയായിരുന്ന രണ്ട് വിദേശികളുടെ ബൈക്ക് കണ്ടംകുളങ്ങര എത്തിയപ്പോൾ ഒരു സ്‌ത്രീയെ ഇടിച്ചിട്ട് നിർത്താതെ പോയി. പിറകെ വന്ന മന്ത്രിയുടെ വാഹനം നിർത്തുകയും നാട്ടുകാരും പൊലീസും ചേർന്ന് മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ സ്‌ത്രീയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു.
.jpg)
എ കെ ബാലന്റെ സമയോജിത ഇടപെടലിലൂടെയാണ് അപകടം പറ്റിയ സ്‌ത്രീയെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനായത്. ഈ സമയം തിരികെയെത്തിയ വിദേശികളെ അവിടെ വെച്ച് തന്നെ അറസ്റ്റ് ചെയ്യാനും പൊലീസിന് നിർദ്ദേശം നൽകി. കോഴിക്കോട് കമ്മീഷണറെ വിളിച്ച് അപകട വിവരം പറയുകയും ഇന്ത്യൻ നിയമങ്ങൾ പാലിക്കാത്ത വിദേശികളെ പരിശോധിക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചാണ് അപകട സ്ഥലത്ത് നിന്നും മന്ത്രി പോയത്.

വിദേശികളുടെ രണ്ട് ബൈക്കിലും ലഗേജ് കെട്ടിവെച്ചിട്ടുണ്ടായിരുന്നെന്നും അമിത വേഗത്തിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സംഭവസ്ഥലത്തെ മന്ത്രിയുടെ ഇടപെടൽ നാട്ടുകാർ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തതോടെ അഭിനന്ദന പ്രവാഹമാണ്.
from Kerala || Deshabhimani Online News https://ift.tt/2tUmXdz
via IFTTT
No comments:
Post a Comment