ശബരിമലയുടെ പേരിൽ വോട്ട്‌ പിടിക്കാനാകില്ല; മതത്തിന്റെ പേരിൽ വോട്ട്‌ ചോദിക്കുന്നത്‌ ചട്ടലംഘനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

ശബരിമലയുടെ പേരിൽ വോട്ട്‌ പിടിക്കാനാകില്ല; മതത്തിന്റെ പേരിൽ വോട്ട്‌ ചോദിക്കുന്നത്‌ ചട്ടലംഘനം

തിരുവനന്തപുരം > വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ മതം പറഞ്ഞ്‌ വോട്ട്‌ പിടിക്കാൻ കാത്തിരുന്നവർക്ക്‌ കർശന നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരിൽ വോട്ടു പിടിക്കുന്നത് ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമലയുടെ പേരു പറഞ്ഞ് വോട്ട് പിടിക്കാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചരണായുധം ആക്കരുത്. ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരിൽ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണ്. നാളെ രാഷ്ട്രീയ പാർട്ടികളുമായി നടത്തുന്ന ചർച്ചയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2EPerl5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages