ന്യൂഡൽഹി
ബിജെപിയല്ല, ഇടതുപക്ഷമാണ‌് കോൺഗ്രസിന്റെ മുഖ്യഎതിരാളിയെന്ന സന്ദേശമാണ‌് രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം നൽകുകയെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള. വലിയ രാഷ്ട്രീയമാനങ്ങളുള്ള സന്ദേശമാണിതെന്നും കോൺഗ്രസിന്റെ ബിജെപി വിരോധം ന്യൂനപക്ഷ വോട്ട‌് നേടാനുള്ള കപടതന്ത്രം മാത്രമാണെന്നും എസ‌്ആർപി പറഞ്ഞു.
രാഹുൽ മത്സരിക്കുമെന്ന മാധ്യമവാർത്തകളുടെ മാത്രം അടിസ‌്ഥാനത്തിലാണ‌് താൻ ഇക്കാര്യം പറയുന്നത‌്. ഗ്രൂപ്പ‌് വഴക്കിന്റെ ഭാഗമായി കേരളത്തിലെ കോൺഗ്രസ‌് നേതാക്കൾ എടുത്ത നിലപാടുകളാണ‌് ഈ തീരുമാനത്തിന‌് പിന്നിലുള്ളത‌്. കേരളത്തിൽ യുഡിഎഫ‌് ഏത‌് സ്ഥാനാർഥിയെ കൊണ്ടുവന്നാലും അവരെ രാഷ്ട്രീയമായും സംഘടനാപരമായും നേരിടാനുള്ള കരുത്ത‌് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ട‌്.
രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ മറ്റ‌് സീറ്റുകളിലും അതിന്റെ സ്വാധീനമുണ്ടാകുമെന്നത‌് പ്രചാരവേല മാത്രമാണ‌്–- എസ‌്ആർപി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2HFhlwj
via IFTTT
No comments:
Post a Comment