ട്രെയിനുകളിൽ ഇനി ടിടിഇമാരില്ല; പ്ലാറ്റ‌്ഫോമിൽ സിടിസി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 18, 2019

ട്രെയിനുകളിൽ ഇനി ടിടിഇമാരില്ല; പ്ലാറ്റ‌്ഫോമിൽ സിടിസി



ട്രെയിനുകളിൽ ട്രാവലിങ‌് ടിക്കറ്റ‌് എക‌്സാമിനർമാരെ (ടിടിഇ) ഒഴിവാക്കി പ്ലാറ്റ‌്ഫോമിൽനിന്ന‌് ടിക്കറ്റ‌് പരിശോധിക്കുന്ന കൊമേഴ‌്സ്യൽ കം ടിക്കറ്റ‌് ക്ലർക്ക‌ുമാരെ നിയമിക്കുന്നു.  ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാനായി ഇന്ത്യൻ റെയിൽവേ അടുത്തിടെ പുറപ്പെടുവിച്ച വിജ‌്ഞാപനത്തിൽനിന്ന‌് ടിടിഇമാരുടെ തസ‌്തികയില്ല.

1,30,000 ഒഴിവുകളിലേക്കായി പുറപ്പെടുവിച്ച വിജ‌്ഞാപനത്തിലാണ‌് ടിടിഇമാരെ നീക്കി പകരം കൊമേഴ‌്സ്യൽ കം ടിക്കറ്റ‌് ക്ലാർക്ക‌് തസ‌്തിക ഏർപ്പെടുത്തിയത‌്. പുതിയ തസ‌്തികയാണിത‌്. വിമാനത്താവളങ്ങളുടെ മാതൃകയിൽ പ്ലാറ്റ‌്ഫോമിൽതന്നെ ടിക്കറ്റ‌് പരിശോധിച്ച‌് യാത്രക്കാരെ ട്രെയിനുകളിൽ പ്രവേശിപ്പിക്കുന്ന സംവിധാനം ഏർപ്പെടുത്താനാണ‌് റെയിൽവേ നീക്കം.  ഇന്ത്യയിൽ ഇത‌്  അപ്രായോഗികമാണെന്ന‌് ജീവനക്കാരുടെ സംഘടനകൾ പറയുന്നു.

യാത്രക്കാരുടെ സുരക്ഷയെ ബാധിക്കും
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ടിടിഇമാർക്ക‌് നിർണായക പങ്കുണ്ട‌്. ടിടിഇമാരെ ഒഴിവാക്കിയാൽ പിന്നെ ഗാർഡും ലോക്കോപൈലറ്റും മാത്രമാകും ട്രെയിനിലുണ്ടാകുന്ന ജീവനക്കാർ. ഇവർക്കു മാത്രമായി യാത്രക്കാരുടെ സുരക്ഷ നോക്കാനാകില്ല.

ട്രെയിനുകൾ സ‌്റ്റേഷനുകളേക്കാളധികം പുറത്ത‌് പാളങ്ങളിൽ പിടിച്ചിടുന്ന പതിവുള്ളപ്പോൾ ടിടിഇമാർ ഇല്ലാത്തത‌് മുതലെടുത്ത‌് സാമൂഹ്യ വിരുദ്ധർ ട്രെയിനുകൾ ആക്രമിക്കാനും സാധ്യതയുള്ളതായി വിലയിരുത്തുന്നു. സാങ്കേതികവിദ്യയിൽ മുൻപന്തിയിൽ നിൽക്കുന്ന ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ അത്യാധുനിക ട്രെയിനുകളിൽവരെ ടിടിഇമാരുണ്ടെന്ന‌് റെയിൽവേ ജീവനക്കാരുടെ സംഘടനകൾ പറഞ്ഞു.  നിലവിൽ സീനിയർ ടിടിഇമാർക്ക‌് 800 രൂപയും ജൂനിയർമാർക്ക‌് 500 രൂപയുമാണ‌് അലവൻസ‌്.

ഇത‌് മാറ്റി പകരം ലോക്കോ പൈലറ്റുമാർക്ക‌് നൽകുന്ന ഉയർന്ന  നിരക്കിൽ അലവൻസ‌് നൽകണമെന്നും ടിക്കറ്റ‌് റിസർവേഷൻ കൂടുതൽ ഓൺലൈൻ സംവിധാനത്തിൽ നടക്കുന്നതിനാൽ എൻക്വയറി കം റിസർവേഷൻ ക്ലർക്കുമാരെ ടിടിഇമാരാക്കി പുനർവിന്യസിക്കണമെന്നും ഏഴാം ശമ്പള കമീഷൻ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും ടിടിഇമാരെ ഒഴിവാക്കാനുള്ള നീക്കത്തിന‌് പിന്നിലുണ്ടെന്ന‌് ജീവനക്കാർ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2HCYwsT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages