ഇതാ ഞങ്ങളുടെ സ്‌നേഹപ്പൂക്കൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 25, 2019

ഇതാ ഞങ്ങളുടെ സ്‌നേഹപ്പൂക്കൾ


ആലുവ
ചാലക്കുടി മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി ഇന്നസെന്റ‌് ശനിയാഴ‌്ച ആലുവ നിയമസഭ മണ്ഡലത്തിൽ  തുറന്ന ജീപ്പിൽ നടത്തിയ പര്യടനത്തി‌ന‌് വിവിധ പ്രദേശങ്ങളിൽ ആവേശോജ്വലമായ സ്വീകരണം. രാവിലെ 7.30ന‌് കാഞ്ഞൂർ ശ്രീമൂലനഗരം ജങ‌്ഷനിൽ നടന്ന സ്വീകരണസമ്മേളനത്തിൽ നാടകകലാകാരന്മാരായ കാഞ്ഞൂർ മത്തായി, കാഞ്ഞൂർ അലിയാർ, ശശി വാളൂക്കാരൻ എന്നിവർചേർന്ന‌് ഇന്നസെന്റിനെ സ്വീകരിച്ചു. തുറന്ന ജീപ്പിൽ എത്തിയ സ്ഥാനാർഥിയെ സ്വീകരിക്കാൻ കണിക്കൊന്നപ്പൂക്കളും രക്തഹാരവുമായി നിരവധി അമ്മമാരും അണിനിരന്നു. കെ ചന്ദ്രൻപിള്ള, ടി കെ മോഹനൻ, എം പി പത്രോസ‌്, നവകുമാർ, അഡ്വ. വി സലിം തുടങ്ങിയവർ പങ്കെടുത്തു. കല്ലുമുക്ക‌്, കാഞ്ഞൂർ ജങ‌്ഷൻ, ചെങ്ങൽ കമ്പനിപ്പടി, തുറവുങ്കര, വായനശാലപ്പടി എന്നിവിടങ്ങളിൽ വോട്ടർമാരോട‌് സംസാരിച്ച സ്ഥാനാർഥിയെ സ്വീകരിക്കാൻ നൂറുകണക്കിനാളുകൾ തടിച്ചുകൂടി. ബാൻഡുമേളവും ഇരുചക്രവാഹനങ്ങളും സ്ഥാനാർഥിക്കൊപ്പം പര്യടനത്തിൽ പങ്കാളിയായി.  മുൻകൂട്ടി തീരുമാനിച്ച സ്വീകരണസ്ഥലങ്ങൾക്കുപുറമെ ജനങ്ങളുടെ ആവശ്യപ്രകാരം കൂടുതൽ സ്ഥലങ്ങളിൽ വാഹനം നിർത്തി.

നെടുമ്പാശേരിയിൽ വലിയ വാപ്പാലശേരി തുരുത്ത‌്, കോളനി, ചെറിയ വാപ്പാലശേരി, മേയ‌്ക്കാവ‌്, എയർപോർട്ട‌് നഗർ, തിരുവിലാംകുന്ന‌്, തേൻകുളം, കരിയാട‌്, തുരുത്തിശേരി പള്ളിക്കവല, പള്ളം കവല, നെടുമ്പാശേരി പോസ‌്റ്റ‌് ഓഫീസ‌് ജങ‌്ഷൻ, ഗാന്ധിഗ്രാം എന്നിവിടങ്ങളിൽ വോട്ടർമാർ  സ്ഥാനാർഥിയെ സ്വീകരിച്ചു‌. സി കെ സലിംകുമാർ, ഉദയകുമാർ എന്നിവർ പങ്കെടുത്തു. സ്വീകരണസ്ഥലങ്ങളിൽ സ്ഥാനാർഥി എത്തുന്നതിന‌് മുന്നോടിയായി കലാമണ്ഡലം പ്രഭാകരൻ അവതരിപ്പിച്ച കൂത്ത‌് പ്രവർത്തകർക്ക‌് ആവേശം പകർന്നു. കേന്ദ്രസർക്കാരിന്റെ വീഴ‌്ചകൾ ചൂണ്ടിക്കാട്ടുന്ന അവതരണത്തിൽ സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളും കലാകാരൻ എണ്ണിയെണ്ണി പറഞ്ഞു.  വൈറ്റില ബാബുരാജ‌ാണ‌് രചന നിർവഹിച്ചത‌്.

ആലുവ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ തുറന്ന വാഹനത്തിൽ പര്യടനം നടത്തിയ ഇന്നസെന്റ‌്,  ചെങ്ങമനാട് പ്രദേശത്തും പര്യടനം നടത്തി.   വൈകിട്ട‌് 7.30ന‌്  ചൂർണിക്കരയിൽ പര്യടനം സമാപിച്ചു. തിങ്കളാഴ‌്ച നെടുമ്പാശേരിയിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ സ്ഥാനാർഥി പര്യടനം നടത്തും.

ഇന്നസെന്റ് ഇന്ന് കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍
കൊടുങ്ങല്ലൂർ
എൽഡിഎഫ് ചാലക്കുടി ലോക‌്സഭാ മണ്ഡലം സ്ഥാനാർഥി ഇന്നസെന്റ‌് തിങ്കളാഴ്ച കൊടുങ്ങല്ലൂർ മണ്ഡലത്തിൽ പൊതുപ്രചാരണത്തിനിറങ്ങും. രാവിലെ 7.30ന് കുന്നത്തൂരിൽ നിന്ന് പര്യടനം ആരംഭിക്കും. വെള്ളാങ്ങല്ലൂർ (7.45), പള്ളിനട (8), മുസാഫരിക്കുന്ന് (8.15), നാരായണമംഗലം (8.30), നായ്കുളം (8.45), കൊമ്പത്തുകടവ് (9), പിണ്ടാണി (9.15), ഹൈസ്കൂൾ ജങ്ഷൻ (9.30), മുരിക്കാട് ജങ്ഷൻ (9.45), ആനപ്പാറ (10), കോൾക്കുന്ന് (10.15), മാള ടൗൺ (10.30), വലിയപറമ്പ് (10.45), കീഴഡൂർ (3.30), വെണ്ണൂർ (3.45), മാമ്പ്ര (4), വെസ്റ്റ് കൊരട്ടി (4.15), കുമ്പിടി (4.30), കൊച്ചുകടവ് (4.45), പാറപ്പുറം (5), പൂപ്പത്തി (5.15), പൊയ്യ കമ്പനിപ്പടി (5.30), ആനാപ്പുഴ (5.45), വി പി തുരുത്ത് (6), കുന്നംകുളം (6.15), പറമ്പിക്കുളങ്ങര (6.30), വയലാർ (6.45) എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം രാത്രി ഏഴിന് കൊടുങ്ങല്ലൂർ ബസ‌്സ‌്റ്റാൻഡിൽ സമാപിക്കും.

കൂടെയുണ്ട‌് ജോമോൻ
നെടുമ്പാശേരി
വെയിലിന്റെ തീവ്രതയെയും കാലിന്റെ പരിമിതിയെയും മറന്നാണ‌് ജോമോൻ പൗലോസ‌് എന്ന ചെറുപ്പക്കാരൻ ഇന്നസെന്റിന്റെ പര്യടനത്തെ പിന്തുടർന്നത‌്. ചെറിയ വാപ്പാലശേരി വെട്ടുവേലി വീട്ടിൽ ജോമോന‌് 1-8–-ാം വയസ്സിലുണ്ടായ അപകടത്തിലാണ‌് അരയ‌്ക്ക‌ു താഴേയ‌്ക്ക‌് തളർന്നുപോയത‌്. കിടക്കയിലാകുമായിരുന്ന ജീവിതത്തിന‌് മുച്ചക്രത്തിന്റെ വേഗത നൽകിയ എൽഡിഎഫ‌് സർക്കാരിനോടുള്ള നന്ദിയാണ‌് സ്ഥാനാർഥി പര്യടനത്തിലെ ജോമോന്റെ പങ്കാളിത്തം. മുച്ചക്ര വാഹനത്തിൽ വയ‌്ക്കാനുള്ള കൊടി പ്രവർത്തകരോട‌് ചോദിച്ചുവാങ്ങുകയായിരുന്നു. ഇന്നസെന്റിന്റെ വിജയത്തിനായി വോട്ടെടുപ്പ‌ുവരെ കൂടെയുണ്ടാകുമെന്നും ജോമോൻ പറഞ്ഞു‌.

 

 

വോട്ടല്ല, കുഞ്ഞാപ്പു മുല്ലപ്പൂമാല തരാം
കൊച്ചി
‘എല്ലാവരും ഒന്ന‌് അൽപ്പം മാറിനിൽക്കൂ. സഖാവ‌് കുഞ്ഞാപ്പുവിന‌് സ്ഥാനാർഥിയെ സ്വീകരിക്കണം.’ നെടുമ്പാശേരിയിലെ വലിയവാപ്പാലശേരിയിലെ സ്വീകരണത്തിനിടയിൽ ശബ‌്ദംകേട്ട‌് ഒരുനിമിഷം എല്ലാവരും ശ്രദ്ധ തിരിച്ചപ്പോൾ കണ്ടത‌് മുല്ലപ്പൂമാലയുമായി രണ്ട‌ു കുഞ്ഞിക്കൈകൾ ഇന്നസെന്റിന‌ുനേരെ നീളുന്നതാണ‌്. നീരവ‌് അതാണ‌് സഖാവ‌് കുഞ്ഞാപ്പുവിന്റെ യഥാർഥ പേര‌്. പ്രായം മൂന്നരവയസ്സ‌്. സന്തോഷത്തോടെ നീരവ‌് നൽകിയ മാല സ്വീകരിച്ച ഇന്നസെന്റ‌് അൽപ്പസമയം ബാല്യകാലത്തിലേക്ക‌് തിരിച്ചുപോയി. ‘ഇരിങ്ങാലക്കുടയ‌്ക്ക‌് പോയില്ലായിരുന്നുവെങ്കിൽ ഞാനും നിങ്ങളിൽ ഒരാളായി ഇവിടെ കളിച്ചുവ‌ളരുമായിരുന്നു. എന്റെ അമ്മയുടെ നാടാണ‌് ഇത‌്.’ നാടുമായുള്ള ആത്മബന്ധം ഇന്നസെന്റ‌് വെളിപ്പെടുത്തിയപ്പോൾ സ്വീകരിക്കാനെത്തിയവർ ആവേശത്താൽ മുദ്രാവാക്യം വിളിച്ചു. പാർടി കുടുംബത്തിലെ അംഗമായ കുഞ്ഞാപ്പുവിന്റെ അപ്പൂപ്പൻ വാപ്പാലശേരി കീണയത്ത‌് പങ്കജാക്ഷനും അമ്മൂമ്മ ശാന്തയും ഇന്നസെന്റിന്റെ പര്യടനത്തിലുടനീളം ഇരുചക്രവാഹനറാലിയിൽ പങ്കെടുത്തു.  നാടൻപാട്ട‌് കലാകാരനായ അച്ഛൻ പ്രശാന്തും അമ്മ സ്വാതിയും അടങ്ങുന്ന കുടുംബം ഇന്നസെന്റിനെ സ്വീകരിക്കാനെത്തിയിരുന്നു.


 



from Kerala || Deshabhimani ​Online ​News https://ift.tt/2OmUJBr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages